ഒമാന്‍: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം ചെസ്സ്, കാരംസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു

മസ്കറ്റ്: ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ കായിക വിഭാഗം സംഘടിപ്പിച്ച ചെസ്സ് , കാരംസ് മത്സരങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം 60-ല്‍ അധികം പേര്‍ പങ്കെടുത്തു.

കേരളാ വിഭാഗം അംഗങ്ങള്‍ക്ക് വേണ്ടി ജൂനിയര്‍ സീനിയര്‍ ഓപ്പണ്‍ എന്നീ കാറ്റഗറിലായാണ് മത്സരങ്ങള്‍ നടത്തിയത്.റൂവിയിലെ കേരളാ വിഭാഗം ഓഫീസില്‍ വച്ച്‌ നടന്ന മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും ചെസ്സ് മത്സരം നിയന്ത്രിക്കുകയും ചെയ്തത് 50 ല്‍ അധികം ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുള്ള ഒമാനിലെ അറിയപ്പെടുന്ന കാൻഡിഡേറ്റ് മാസ്റ്റര്‍ ജിജോ ജോയിയാണ്.

ചെസ്സ് മത്സരങ്ങളില്‍ ജൂനിയര്‍ കാറ്റഗറിയില്‍ ഒന്നാംസ്ഥാനം ദാവീദ് സിബി കുരിശിങ്കല്‍ രണ്ടാംസ്ഥാനം ആദം സിബി കുരിശിങ്കല്‍ മൂന്നാം സ്ഥാനം നിഹാല്‍ സുജീഷ് എന്നിവര്‍ സ്വന്തമാക്കി. സീനിയര്‍ കാറ്റഗറിയില്‍ മാളവിക പ്രിയേഷ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ നവജോത് സജിത് കുമാര്‍ രണ്ടാം സ്ഥാനം നേടി. ഓപ്പണ്‍ കാറ്റഗറി വിഭാഗത്തില്‍ പ്രിയേഷ് വിഎസ് ഒന്നാംസ്ഥാനവും മനോജ് കെ ടി രണ്ടാംസ്ഥാനവും നേടി.

കാരംസ് മത്സരങ്ങളില്‍ ജൂനിയര്‍ കാറ്റഗറി വിഭാഗത്തില്‍ ആദിദേവ് ദിനേശ് ഒന്നാം സ്ഥാനം നേടി. ശ്രീനിദ് സുനില്‍, സചേത് വിജയൻ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. സീനിയര്‍ കാറ്റഗറി വിഭാഗത്തില്‍ ശ്രീനന്ദ് സുനില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ നവജ്യോത് സജിത് കുമാര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഓപ്പണ്‍ കാറ്റഗറി വിഭാഗത്തില്‍ സുമേഷ് ഒന്നാം സ്ഥാനം നേടി. സുനിത്ത് ടി രണ്ടാം സ്ഥാനവും ബിനു പി വി മൂന്നാം സ്ഥാനവും നേടി.

കാരംസ് ഡബിള്‍സില്‍ സുമേഷ് – നിഷാന്ത് ടീം ഒന്നാം സ്ഥാനവും സുനിത്ത് – റിയാസ് ടീം രണ്ടാം സ്ഥാനവും നേടി. രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരങ്ങള്‍ വൈകുന്നേരം 6 മണി വരെ നീണ്ടുനിന്നു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ സെപ്റ്റംബര്‍ 8 ന് വൈകുന്നേരം റൂവി അല്‍ഫലജ് ഹാളില്‍ നടത്തുന്ന ഓണാഘോഷ പരിപാടിയില്‍ വച്ച്‌ വിതരണം ചെയ്യും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

Next Post

കുവൈത്ത്‌: കെ.എം.സി.സി കമ്മിറ്റി പുനഃസംഘടനക്ക് തുടക്കമായി

Sat Aug 26 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത്‌ കെ.എം.സി.സി കമ്മിറ്റി പുനഃസംഘടനക്ക് തുടക്കമായി. മലപ്പുറം ജില്ലയിലെ മങ്കട ആദ്യ മണ്ഡലം കമ്മിറ്റിയായി രൂപീകരിച്ചു. റാഫി ആലിക്കല്‍ (പ്രസിഡന്റ്), സാദിഖ് തിരൂര്‍ക്കാട് (ജനറല്‍ സെക്രട്ടറി), മഷ്ഹൂദ് മണ്ണുംകുളം (ട്രഷറര്‍). മൊയ്‌ദു വേങ്ങശ്ശേരി, മുസ്തഫ ചട്ടിപ്പറമ്ബ്, സലാം തിരൂര്‍ക്കാട്, യൂനുസ് പുലാവഴി (വൈസ് പ്രസിഡന്റ്മാര്‍) സമദ് കാളവ്, ഗഫൂര്‍ കാച്ചിനിക്കാട്, സിറാജ് ചട്ടിപ്പറമ്ബ്, ഷൗക്കത്ത് ആറ്റത്തൊടി […]

You May Like

Breaking News

error: Content is protected !!