ഒമാന്‍: പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ റെയ്‍ഡ് വന്‍ മദ്യശേഖരം പിടികൂടി

മസ്‍കത്ത്: ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നിന്ന് വന്‍ മദ്യശേഖരം പിടികൂടി. ഒമാന്‍ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റാണ് സൗത്ത് അല്‍ ബാത്തിനയിലെ രണ്ട് സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. രണ്ടിടങ്ങളിലും കുറ്റക്കാര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

ഒമാനില്‍ കസ്റ്റംസിന് കീഴിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്‍മെന്റ് വകുപ്പ് കഴിഞ്ഞ ആഴ്ചകളിലും പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. സെപ്റ്റംബര്‍ അവസാനം മസ്കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ നടത്തിയ പരിശോധനയിലും വലിയ മദ്യശേഖരമാണ് ചില പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്. സീബില്‍ തന്നെ നേരത്തെയും മറ്റ് സ്ഥലങ്ങളില്‍ സമാനമായ പരിശോധന നടത്തിയിരുന്നു.

Next Post

യുകെ: 'ബ്രിട്ടൻ കെഎംസിസി' ഓൾ യു കെ മലയാളി ഫുട്‌ബോൾ ടൂർണമെന്റ് : നോർതേൺസിനു ‌ കിരീടം

Wed Oct 5 , 2022
Share on Facebook Tweet it Pin it Email ബ്രിട്ടനിലെ മുൻ നിര മലയാളി ടീമുകളെ ഉൾപെടുത്തി കൊണ്ട് ബ്രിട്ടൻ കെഎംസിസി രണ്ടാമത് ഓൾ യു കെ മലയാളി ടൂർണമെന്റ് 2022 ഒക്ടോബർ 2 ന് ലണ്ടനിലെ ബെക്കൻഹാം മൈതാനിയിൽ അരങ്ങേറി. കാലത്ത് 11.30ന് തുടങ്ങിയ ഫുട്ബോൾ മത്സരത്തിൽ വിവിധ ടീമുകളിലായി പ്രഗത്ഭരായ കളിക്കാരുടെ സാന്നിധ്യം ടൂർണമെന്റിലെ പോരാട്ടങ്ങൾക്ക് മാറ്റുകൂട്ടി. യു കെ യിലെ 12 മുൻ നിര […]

You May Like

Breaking News

error: Content is protected !!