ഒമാന്‍: ഉറപ്പുകള്‍ പാലിച്ചില്ല, ഇന്ത്യൻ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലേക്ക് നേരിട്ടെത്തി രക്ഷിതാക്കള്‍

മസ്കത്ത്: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഒമാനിലെ ഇന്ത്യൻ സ്കൂള്‍ രക്ഷിതാക്കളുടെ കൂട്ടായ്മ വീണ്ടും സ്കൂള്‍ ഡയറക്ടർ ബോർഡിന് മുന്നിലെത്തി.

ഇന്ത്യൻ സ്‌കൂളില്‍ നിലനില്‍ക്കുന്ന ഗൗരവമായ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച്‌ രക്ഷിതാക്കളുടെ കൂട്ടായ്മ മുൻകാലങ്ങളില്‍ ബോർഡിനു മുന്നിലും തുടർന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍, രക്ഷിതാക്കള്‍ക്കു നല്‍കിയ ഉറപ്പുകള്‍ തുടച്ചയായി ലംഘിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച നടന്ന സ്കൂള്‍ ഡയറക്ടർ ബോർഡ് യോഗത്തിലേക്ക് രക്ഷിതാക്കള്‍ നേരിട്ടെത്തി വിഷയങ്ങള്‍ ചർച്ച ചെയ്തത്.

ഇന്ത്യൻ സ്കൂളുകളില്‍ കഴിഞ്ഞ കുറെ കാലമായി അക്കാദിമിക് രംഗത്ത് നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. പല വിഷയങ്ങള്‍ക്കും അധ്യാപകരില്ലാത്തതും, അനിയന്ത്രിതമായ സ്വകാര്യ ട്യൂഷനും അക്കാദമിക് ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇന്ത്യൻ സ്കൂളുകളിലെ ഇൻഷുറൻസ് പോളിസി സ്കൂള്‍ നിയമങ്ങള്‍ക്കു വിരുദ്ധമായി ഒരു സ്വകാര്യ കമ്ബനിക്കു നല്‍കിയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ നേരത്തെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ടെൻഡർ ക്ഷണിക്കാതെ ക്രമവിരുദ്ധമായി നടന്ന ഇൻഷുറൻസ് കരാർ പിന്നീട് റദ്ദു ചെയ്യപ്പെടുകയും ചെയ്തു.

സ്‌കൂള്‍ പ്രവർത്തനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെയിടയില്‍ ഉയർന്നിട്ടുള്ള വിവിധ പരാതികള്‍ ചർച്ച ചെയ്യുന്നതിനായി സ്കൂള്‍ ഓപണ്‍ ഫോറം ഉടൻ വിളിച്ചു ചേർക്കണമെന്നും ബോർഡ് ചെയർമാനോട് നിവേദനത്തിലൂടെ അഭ്യർഥിച്ചിരുന്നു. എന്നാല്‍ ഇതുവരെയും ഓപണ്‍ ഫോറം വിളിക്കാൻ സ്‌കൂള്‍ അധികൃതർ തയാറായിട്ടില്ല.സ്‌കൂള്‍ മാനേജ്‌മന്റ് കമ്മിറ്റി (എസ്.എം.സി) തെരെഞ്ഞെടുപ്പിലെ സുതാര്യതയില്‍ വ്യാപകമായ പരാതികളും സംശയങ്ങളും രക്ഷിതാക്കളുടെ ഇടയില്‍ നിലനില്‍ക്കുകയാണ്. ചില ബോർഡ് അംഗങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി സ്‌കൂളിന്റെ നിലവാരത്തെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ സ്‌കൂള്‍ മാനേജ്‌മന്റ് കമ്മിറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പുകള്‍ നടക്കുന്നതായി പരാതികള്‍ ഉയർന്നിട്ടുണ്ട്.

ഒമാനില്‍ നിലവിലില്ലാത്ത ആളുകളെ വരെ ചില സ്‌കൂളുകളില്‍ എസ്.എം.സി അംഗങ്ങളായി ഡയറക്ടർ ബോർഡ് തിരഞ്ഞെടുത്തത് തികച്ചും വിചിത്രമായ നടപടിയായിരുന്നു. സ്‌കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടാൻ ഉത്തരവാദിത്തമുള്ള എസ്.എം.സി അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സുതാര്യമായി നടത്തണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

രക്ഷിതാക്കളുമായി സംസാരിച്ച ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കവും ബോർഡ് അംഗങ്ങളും സ്‌കൂള്‍ പാരന്റ്സ് ഫോറം ഈ മാസം തന്നെ വിളിക്കാമെന്ന് ഉറപ്പു നല്‍കി.

എസ്.എം.സി തെരെഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള മറ്റു വിഷയങ്ങള്‍ ഇന്നത്തെ ബോർഡ് യോഗത്തില്‍ ഗൗരവമായി ചർച്ച ചെയ്യുമെന്നും രക്ഷിതാക്കള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കു യുക്തമായ പരിഹാരം ഉണ്ടാകുന്ന തീരുമാനങ്ങള്‍ എടുക്കുമെന്നും ചെയർമാൻ അറിയിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു. രക്ഷിതാക്കളുടെ കൂട്ടായ്മയുമായി ബോർഡ് ചെയർമാനും അംഗങ്ങളും ഞായറാഴ്ച വൈകീട്ട് വീണ്ടും ചർച്ച നടത്തുന്നതിനും തീരുമാനമായി.

പാരന്റ്സ് ഫോറം ഈ മാസം തന്നെ വിളിക്കാമെ ന്ന് ബോർഡ് നല്‍കിയ ഉറപ്പിനെ സ്വാഗതം ചെയ്യുന്നതായും ഞായറാഴ്ച നടക്കുന്ന ചർച്ചയില്‍ എസ്.എം.സി തെരെഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളില്‍ രക്ഷിതാക്കള്‍ ഉന്നയിച്ച ആശങ്കകള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായും രക്ഷിതാക്കളുടെ കൂട്ടായ്മക്ക് നേതൃത്വം നല്‍കിയ കെ.വി. വിജയൻ, ദിനേശ് ബാബു , സുഗതൻ, സന്ദീപ്, മിഥുൻ, അരുണ്‍ തുടങ്ങിയവർ അറിയിച്ചു.

Next Post

കുവൈത്ത്: ഫോക്ക് വാര്‍ഷിക ആഘോഷം സംഘടിപ്പിച്ചു

Sat Feb 3 , 2024
Share on Facebook Tweet it Pin it Email കുവൈത്ത്സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) 18ാമത് വാർഷിക ആഘോഷം അബ്ബാസിയ പാകിസ്താനി ഓക്‌സ്‌ഫോർഡ് സ്‌കൂളില്‍ സംഘടിപ്പിച്ചു. ഫോക്ക് പ്രസിഡന്‍റ് സേവ്യർ ആന്‍റണി അധ്യക്ഷത വഹിച്ചു. ദാർ അല്‍ സഹ പോളിക്ലിനിക്‌ മാർക്കറ്റിങ് മാനേജർ നിതിൻ മേനോൻ ഉദ്ഘാടനം ചെയ്തു. വാർഷിക ഭാഗമായി പുറത്തിറക്കിയ ഇ സുവനീർ ‘മുദിത’യുടെ പ്രകാശനം സബ്‌കമ്മിറ്റി അംഗം അഖിലശ്രീ […]

You May Like

Breaking News

error: Content is protected !!