കുവൈത്ത്: ഫോക്ക് വാര്‍ഷിക ആഘോഷം സംഘടിപ്പിച്ചു

കുവൈത്ത്സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) 18ാമത് വാർഷിക ആഘോഷം അബ്ബാസിയ പാകിസ്താനി ഓക്‌സ്‌ഫോർഡ് സ്‌കൂളില്‍ സംഘടിപ്പിച്ചു.

ഫോക്ക് പ്രസിഡന്‍റ് സേവ്യർ ആന്‍റണി അധ്യക്ഷത വഹിച്ചു. ദാർ അല്‍ സഹ പോളിക്ലിനിക്‌ മാർക്കറ്റിങ് മാനേജർ നിതിൻ മേനോൻ ഉദ്ഘാടനം ചെയ്തു. വാർഷിക ഭാഗമായി പുറത്തിറക്കിയ ഇ സുവനീർ ‘മുദിത’യുടെ പ്രകാശനം സബ്‌കമ്മിറ്റി അംഗം അഖിലശ്രീ ഷാബു നിതിൻ മേനോന് കൈമാറി നിർവഹിച്ചു.

സുവനീറിന്‌ പേര് നിർദേശിച്ച ഫോക്ക് ബാലവേദി കുട്ടികളായ ഋതുനന്ദ ബിജു, അന്വയ ബാലകൃഷ്ണൻ കവർചിത്രം തയാറാക്കിയ രാജീവ് ദേവനന്ദനം എന്നിവർക്കും ഫോക്ക് മാതൃഭാഷാ അധ്യാപകർക്കുമുള്ള ഉപഹാരങ്ങളും കൈമാറി. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഫോക്ക് അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള അവാർഡും വാർഷിക ആഘോഷ വേദിയില്‍ നല്‍കി. പ്രോഗ്രാം കണ്‍വീനർ ഐ.വി. സുനേഷ്, ജോയന്‍റ് കണ്‍വീനർ ദിലീപ്കുമാർ എന്നിവർ നേതൃത്വം നല്‍കി. ഫോക് ജനറല്‍ സെക്രട്ടറി വിജയകുമാർ എൻ.കെ സ്വാഗതവും ട്രഷറർ സാബു നമ്ബ്യാർ നന്ദിയും പറഞ്ഞു.

Next Post

യു.കെ: യുകെയില്‍ താമസിക്കുന്ന മലയാളി യുവാവ് ബലാത്സംഗ കേസില്‍ അറസ്റ്റില്‍, 28 വയസ്സുകാരന്‍ സിദ്ധാര്‍ഥ് നായരെ റിമാന്‍ഡ് ചെയ്തു

Sat Feb 3 , 2024
Share on Facebook Tweet it Pin it Email യുകെയിലെ പ്രസ്‌കോട്ട് വാറിംഗ്ടണിലെ വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ വച്ച് ബലാത്സംഗത്തിന് ഇരയായെന്ന് യുവതിയുടെ പരാതി. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ മലയാളി യുവാവ് ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍.ലിവര്‍പൂള്‍ ജേസണ്‍ സ്ട്രീറ്റില്‍ താമസിക്കുന്ന 28കാരന്‍ സിദ്ധാര്‍ത്ഥ് നായരെ അറസ്റ്റ് ചെയ്തു. സിദ്ധാര്‍ഥ് നായര്‍ മലയാളിയാണ്. ജനുവരി 30ന് ചൊവ്വാഴ്ച വൈകിട്ടാണ് ലൈംഗികാക്രമണം ഉണ്ടായതെന്ന് യുവതി ആരോപിച്ചു. ബലാത്സംഗത്തിനും രണ്ട് ലൈംഗികാതിക്രമ കേസുകളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. […]

You May Like

Breaking News

error: Content is protected !!