കുവൈത്ത്: വ്യാജ ദിനാര്‍ നല്‍കി ടാക്സി ഡ്രൈവറെ കബളിപ്പിച്ച പ്രവാസിക്കെതിരെ അന്വേഷണം

വ്യാജ ദിനാര്‍ നല്‍കി ടാക്സി ഡ്രൈവറെ കബളിപ്പിച്ച പ്രവാസിക്കെതിരെ അന്വേഷണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

കഴിഞ്ഞ ദിവസം ഖൈത്താനിലാണ് സംഭവം.

ഓട്ടം പൂര്‍ത്തിയായ ശേഷം 20 ദിനാര്‍ കൈമാറിയ പ്രവാസിക്ക് ബാക്കി തുക തിരികെ നല്‍കി. എന്നാല്‍ സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധയില്‍ വ്യാജ നോട്ടാണെന്ന് മനസ്സിലായ ടാക്സി ഡ്രൈവര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കറന്‍സിയാണ് കുവൈത്ത് ദിനാര്‍.വ്യാജ കറന്‍സികള്‍ വ്യാപകമാകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

20 ദിനാറിന്‍റെ വ്യാജ നോട്ടുകളാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. കള്ളനോട്ടിനെതിരെ ശക്തമായ നടപടികളാണ് അഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നത്.

Next Post

യു.കെ: നോര്‍ത്താംപ്റ്റണില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിന് 33,097 പൗണ്ട് പിഴ ചുമത്തി

Sat Dec 9 , 2023
Share on Facebook Tweet it Pin it Email യുകെയിലെ നോര്‍ത്താംപ്ടണില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റിന് 33,097 പൗണ്ട് ഫൈന്‍ ചുമത്തി. നോര്‍ത്താംപ്റ്റണിലെ വെല്ലിങ്ബറോ റോഡില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റിനാണ് വൃത്തി ഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ചതിന് പിഴ ചുമത്തിയത്. റസ്റ്ററന്റ് നടത്തുന്നവര്‍ പാലിക്കേണ്ടുന്ന പന്ത്രണ്ട് ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയതായി https://www.westnorthants.gov.uk വെബ് സൈറ്റ് വ്യക്തമാക്കുന്നു. ഡബ്ല്യുഎന്‍സി ഇന്‍ ഹൗസ് ലീഗല്‍ ടീം മേധാവി സൂസന്‍ ഡെസ്‌ഫോന്‍ടൈന്‍സാണ് ഭക്ഷണശാലയിലെ പിഴവുകള്‍ കോടതി സമക്ഷം […]

You May Like

Breaking News

error: Content is protected !!