കുവൈത്ത്: മലയാളം മിഷൻ കുവൈത്ത് ചാപ്റ്റര്‍ പഠനോത്സവം

കുവൈത്ത് സിറ്റി: മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പഠനോത്സവം വെള്ളിയാഴ്ച അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളില്‍ നടക്കും.

രാവിലെ 8.30ന് പരിപാടി ആരംഭിക്കും. കുവൈത്തില്‍ മലയാളം മിഷന്റെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തിവരുന്ന കല കുവൈത്ത്, എസ്.എം.സി.എ, ഫോക് കണ്ണൂർ, സാരഥി കുവൈത്ത്, കെ.കെ.സി.എ, എൻ.എസ്.എസ്, പാല്‍പക് എന്നീ മേഖലകളില്‍ നിന്നുള്ള കുട്ടികളാണ് പഠനോത്സവത്തില്‍ പങ്കെടുക്കുന്നത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്ബല്‍ എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പഠനോത്സവമാണ് സംഘടിപ്പിച്ചിരിക്കുന്നത്. പഠനോത്സവത്തിലാകെ 1200 കുട്ടികള്‍ 36 ക്ലാസുകളിലായി പങ്കെടുക്കും. വെള്ളിയാഴ്ച നടക്കുന്ന പഠനോത്സവത്തിന്‍റെ ഭാഗമായി മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ നേതൃത്വത്തില്‍ രൂപവത്കരിച്ചിട്ടുള്ള വിവിധ കമ്മിറ്റികള്‍ പ്രവർത്തനങ്ങള്‍ നടത്തിവരുന്നുവെന്ന് മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ പ്രസിഡന്‍റ് സനല്‍ കുമാറും സെക്രട്ടറി ജെ.സജിയും അറിയിച്ചു. മലയാളം മിഷൻ അധ്യാപകൻ സതീഷിന്റെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളായി പഠനോത്സവത്തിന് ആവശ്യമായ പരിശീലനം നടത്തി.

Next Post

ഒമാന്‍: ആലപ്പുഴ സ്വദേശി ഒമാനില്‍ നിര്യാതനായി

Thu Apr 18 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ചെങ്ങന്നൂർ വെണ്‍മണിതാഴം കണ്ണങ്ങാട്ട് ഹൗസില്‍ രാജേഷ് (40) ആണ് മസ്കത്തിലെ റൂവിയില്‍ മരിച്ചത്. പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പില്‍ സീനിയർ അക്കൗണ്ടന്റായിരുന്നു. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം ശനിയാഴ്ച വൈകീട്ട് മൂന്നിന് വെണ്‍മണിയിലെ വീട്ടില്‍ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാധാകൃഷ്ണൻ പിള്ളയാണ് പിതാവ്. മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ. […]

You May Like

Breaking News

error: Content is protected !!