കുവൈത്ത്: റമദാനില്‍ മാനുഷിക പ്രവർത്തനങ്ങള്‍ വർധിപ്പിച്ച്‌ ചാരിറ്റി സംഘടനകള്‍

കുവൈത്ത് സിറ്റി: റമദാനില്‍ ജോർഡനിലെ മാനുഷിക പ്രവർത്തനങ്ങള്‍ വർധിപ്പിച്ച്‌ കുവൈത്തിലെ ചാരിറ്റി സംഘടനകള്‍. ജോർഡനിലെ സിറിയൻ,ഫലസ്തീൻ അഭയാർഥികള്‍ക്കും മറ്റുള്ളവർക്കും സംഘടനകള്‍ സഹായം ലഭ്യമാക്കുന്നുണ്ട്.

കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്), ജോർഡൻ പ്രതിനിധിയുമായി സഹകരിച്ച്‌ അല്‍ അഖബയിലെ 600 ഓളം അനാഥർക്കായി ഇഫ്താർ സംഘടിപ്പിച്ചു. റമദാനില്‍ കെ.ആർ.സി.എസ് ഏകദേശം 15,000 നോമ്ബുതുറ വിഭവങ്ങളും വിതരണം ചെയ്തു. ഇവ തുടരുമെന്നും കെ.ആർ.സി.എസ് വ്യക്തമാക്കി.റഹ്മ സൊസൈറ്റി 12,000 സിറിയൻ, ഫലസ്തീൻ അഭയാർഥികള്‍ക്ക് ഏകദേശം 2,500 ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തു.

ഇന്റർനാഷനല്‍ ഇസ്‌ലാമിക് ചാരിറ്റി ഓർഗനൈസേഷൻ അല്‍ ഘറ പ്രാദേശിക ചാരിറ്റിയുമായി ചേർന്ന് 700 ഭക്ഷണക്കിറ്റുകളും വിതരണം ചെയ്യുന്ന പദ്ധതി തയാറാക്കിയിട്ടുണ്ട്. ജോർഡനിലെ അഭയാർഥികള്‍ക്ക് പിന്തുണ നല്‍കുകയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുമായാണ് സഹായം എത്തിക്കുന്നത്. അനാഥരായ സിറിയൻ അഭയാർഥികളിലെ 143 ഖുർആൻ മനപ്പാഠമാക്കിയവരെ ആദരിക്കുന്ന ചടങ്ങും നാമ ചാരിറ്റി സൊസൈറ്റി സംഘടിപ്പിച്ചു. ജോർഡനിലെ കുവൈത്ത് അംബാസഡർ ഹമദ് അല്‍മാരി നേതൃത്വം നല്‍കി.

Next Post

യു.കെ: യുകെയില്‍ വിസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്ത കോട്ടയം സ്വദേശിനിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

Thu Mar 28 , 2024
Share on Facebook Tweet it Pin it Email യുകെയില്‍ വീസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നു പണം തട്ടിയെടുത്ത കോട്ടയം ബ്രഹ്‌മമംഗലം സ്വദേശിനി അഞ്ജന പണിക്കര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി രാജപുരം വണ്ണാത്തിക്കാനം സ്വദേശിനി ഡിനിയ ബാബു. തന്റെ പിതാവിന്റെ അനിയന്റെ മകനും മകളും യുകെയിലുണ്ടെന്നും അവരുടെ പരിചയക്കാര്‍ അഞ്ജന വഴിയാണ് യുകെയില്‍ എത്തിയതെന്ന് അറിഞ്ഞിരുന്നുവെന്നും ഒരു സ്വകാര്യ ഓണ്‍ലൈന്‍ വെബ്‌സൈറ്റിനോട് ഡിനിയ പറഞ്ഞു. ”അഞ്ജനയുടെ ഫോണ്‍ […]

You May Like

Breaking News

error: Content is protected !!