കുവൈത്ത്: അറബ് ധനകാര്യ സ്ഥാപനങ്ങളെ പിന്തുണക്കും

കുവൈത്ത് സിറ്റി: സാമ്ബത്തിക സഹകരണവും സംയോജനവും വര്‍ധിപ്പിക്കുന്നതിന് അറബ് ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുമെന്ന് കുവൈത്ത്. റബാത്തില്‍ നടന്ന അറബ് ധനകാര്യ സ്ഥാപനങ്ങളുടെ സംയുക്ത വാര്‍ഷിക യോഗത്തില്‍ കുവൈത്ത് ധനകാര്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി അസീല്‍ അല്‍ മുനിഫിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അറബികളുടെ വികസനവും സാമ്ബത്തിക അഭിവൃദ്ധിയും കൈവരിക്കുന്നതിന് അറബ് ധനകാര്യ സ്ഥാപനങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള കുവൈത്തിന്റെ താല്‍പര്യത്തെ അവര്‍ ഊന്നിപ്പറഞ്ഞു. അറബ് സാമ്ബത്തിക സഹകരണം, സംയോജനം, സംയുക്ത അറബ് പ്രവര്‍ത്തനം എന്നിവയെയാണ് ധനകാര്യ സ്ഥാപനങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതെന്നും അറബ് രാജ്യങ്ങളിലെ സാമ്ബത്തിക സാമൂഹിക പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ടെന്നും കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ച അല്‍ മുനിഫി പറഞ്ഞു.

Next Post

യു.കെ: ചാള്‍സ് മൂന്നാമന്റെ കിരീടധാരണത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍, എഴുപതു വര്‍ഷത്തിന് ശേഷം നടക്കുന്ന ചടങ്ങ്

Mon May 1 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ചാള്‍സ് മൂന്നാമന്റെ കിരീടധാരണത്തിനായി ബ്രിട്ടനില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 70വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കിരീടധാരണ ചടങ്ങിനായി പരമ്പരാഗത വസ്ത്രങ്ങളും രാജകീയആഭരണങ്ങളും വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ എത്തിച്ചുതുടങ്ങി. മേയ് ആറിനാണ് കിരീടധാരണ ചടങ്ങ്. 1953 ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് ശേഷം നടന്ന് 70വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു കിരീടധാരണത്തിന് ബ്രിട്ടന്‍ സാക്ഷിയാകുന്നത്. പാരമ്പര്യങ്ങളുടെ ചേരുവകള്‍ക്കൊപ്പം പുതുമകൂടി ചേര്‍ത്തായിരിക്കും ചടങ്ങുകള്‍. കിരീടധാരണത്തോടെ […]

You May Like

Breaking News

error: Content is protected !!