മസ്‌കറ്റ്: ഉംറ കഴിഞ്ഞു മടങ്ങവേ ജിദ്ദയില്‍ നിന്നു കോഴിക്കോടേക്കുള്ള വിമാനത്തില്‍ കോഴിക്കോട് സ്വദേശിനി ഒമാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
വടകര അഴിയൂര്‍ സ്വദേശി വലിയപറമ്ബത്ത് റഈസിന്റെ ഭാര്യ അഴീക്കല്‍ കുന്നുമ്മല്‍ ഷെര്‍മിന(32)യാണ് മരണപ്പെട്ടത്. ഒമാന്‍ എയറില്‍ ജിദ്ദയില്‍നിന്ന് മസ്‌കറ്റ് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഷര്‍മിനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം മസ്‌കറ്റില്‍ അടിയന്തിരമായി ഇറക്കി. പിന്നീട് ഡോക്ടര്‍മാരെത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
മയ്യിത്ത് മസ്‌കറ്റിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 10 വയസ്സുകാരനായ മൂത്ത മകന്‍ മുഹമ്മദ് യാത്രയില്‍ മാതാവിനോടൊപ്പമുണ്ടായിരുന്നു. മറ്റു മക്കള്‍: ഖദീജ, ആയിശ. കൊള്ളോച്ചി മായിന്‍കുട്ടി-ഷരീഫ ദമ്ബതികളുടെ മകളാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.