സൗദി: തൊഴില്‍ വിസയിലുള്ളവര്‍ക്ക് അപേക്ഷ നല്‍കി മൂന്നു ദിവസത്തിനകം ഫാമിലി വിസിറ്റ് വിസ അനുവദിക്കും

റിയാദ്: സൗദിയില്‍ തൊഴില്‍ വിസയിലുള്ളവര്‍ക്ക് അപേക്ഷ നല്‍കി മൂന്നു ദിവസത്തിനകം ഫാമിലി വിസിറ്റ് വിസ അനുവദിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനായി മന്ത്രാലയത്തിന്റെ ഇ-പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.

നിലവില്‍ എല്ലാത്തരം പ്രഫഷനുകള്‍ക്കും ഫാമിലി വിസിറ്റ് വിസ അനുവദിക്കുന്നുണ്ട്. അപേക്ഷന്റെ അടുത്ത ബന്ധുക്കളായ ഭാര്യ, മക്കള്‍, പിതാവ്, മാതാവ്, ഭാര്യാ പിതാവ്, ഭാര്യാ മാതാവ് എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് വിസിറ്റ് വിസക്ക് പരിഗണിക്കുക.

ഫാമിലി വിസിറ്റ് വിസ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. വിസക്ക് അപേക്ഷിക്കുന്നവര്‍ അതിനുള്ള വ്യവസ്ഥകളും നിബന്ധനകളും കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Next Post

കുവൈത്ത്: നാളെ മുതല്‍ സമഗ്രമായ ഫീല്‍ഡ് വാക്‌സിനേഷന്‍ കാമ്പയിന്‍ - ആരോഗ്യമന്ത്രാലയം

Sun Oct 10 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ ഭാഗങ്ങളില്‍ നാളെ മുതല്‍ സമഗ്രമായ ഫീല്‍ഡ് വാക്‌സിനേഷന്‍ കാമ്ബയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം. ബിനെയിദ് അല്‍ ഖര്‍ മേഖലയില്‍ നാളെ കാമ്ബയിനുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനം ആരംഭിക്കുമെന്നും, വിവിധ പ്രായങ്ങളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്ത തൊഴിലാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പുവരുത്തുന്നതിനും, വാക്‌സിനേഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനുമാണ് ഫീല്‍ഡ് കാമ്ബയിന്‍ ആരംഭിക്കുന്നത്. […]

You May Like

Breaking News

error: Content is protected !!