യു.കെ: മോര്‍ട്ട്ഗേജുകളില്‍ അധിക തിരിച്ചടവ് – മൂന്ന് മാസത്തിനിടെ 6.7 ബില്ല്യണ്‍ പൗണ്ട് തിരിച്ചടച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: രാജ്യത്തു ഉയരുന്ന പലിശ നിരക്കുകള്‍ക്കെതിരെ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതിനിടെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വീടുകള്‍ ഏഴ് ബില്ല്യണ്‍ പൗണ്ടോളം തങ്ങളുടെ മോര്‍ട്ട്ഗേജുകളില്‍ അധികമായി തിരിച്ചടച്ചതായി റിപ്പോര്‍ട്ട്. 2022-ല്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഭവന ഉടമകള്‍ 23.3 ബില്ല്യണ്‍ പൗണ്ടാണ് മോര്‍ട്ട്ഗേജ് ഓവര്‍-പേയ്മെന്റുകള്‍ അടയ്ക്കാനായി വിനിയോഗിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 6.7 ബില്ല്യണ്‍ പൗണ്ടെന്ന റെക്കോര്‍ഡ് തിരിച്ചടവും ഈയിനത്തില്‍ ഉണ്ടായി. 1999-ല്‍ റെക്കോര്‍ഡുകള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചത് മുതല്‍ ആദ്യമായാണ് ക്വാര്‍ട്ടേര്‍ലി ഓവര്‍-പേയ്മെന്റുകള്‍ ആറ് ബില്ല്യണ്‍ പൗണ്ട് കടക്കുന്നത്.സാധാരണയായി ഭവനഉടമകള്‍ക്ക് മോര്‍ട്ട്ഗേജില്‍ 10 ശതമാനം വരെ ഫീസ് ഈടാക്കാതെ അധികമായി അടയ്ക്കാന്‍ കഴിയും. എന്നാല്‍ ചില ബാങ്കുകള്‍ ഈ പരിധി അടുത്ത ആഴ്ചകളിലായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം നാറ്റ്വെസ്റ്റ് 20 ശതമാനം വരെ ഫീസില്ലാതെ അധികം അടയ്ക്കാന്‍ അവസരം ഒരുക്കിയിരുന്നു.ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതിന്റെ പ്രതിഫലനമാണ് ഈ ഓവര്‍ പേയ്മെന്റ് തരംഗം. ഒക്ടോബറില്‍ രണ്ട് വര്‍ഷത്തെ ശരാശരി ഫിക്സഡ് ഡീലുകളുടെ നിരക്ക് 14 വര്‍ഷത്തെ ഉയര്‍ന്ന തോതായ 6.65 ശതമാനത്തിലേക്ക് എത്തിയിരുന്നു. അഞ്ച് വര്‍ഷത്തെ ഡീലുകള്‍ 6.51 ശതമാനത്തിലുമെത്തി.ഇതിന് ശേഷം നിരക്കുകള്‍ താഴ്ന്നെങ്കിലും മഹാമാരിക്ക് മുന്‍പത്തേക്കാള്‍ നിരക്ക് ഇപ്പോഴും അധികമാണ്. ഈ വര്‍ഷം 1.8 മില്ല്യണ്‍ ഭവനഉടമകളുടെ ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജുകള്‍ക്ക് അവസാനമാകുമെന്നാണ് യുകെ ഫിനാന്‍സ് കണക്ക്.

Next Post

ഒമാന്‍: 198 തടവുകാര്‍ക്ക് മാപ്പ് നല്‍കി

Thu Apr 20 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന നിരവധി തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കി. ചെറിയ പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി 198 തടവുകാര്‍ക്കാണ് മാപ്പ് നല്‍കിയത്. ഇതില്‍ 89 പേര്‍ പ്രവാസികളാണ്. കഴിഞ്ഞ വര്‍ഷം 304 തടവുകാര്‍ക്കായിരുന്നു മാപ്പ് നല്‍കിയത്. ഇതില്‍ 108പേര്‍ വിദേശികളായിരുന്നു.

You May Like

Breaking News

error: Content is protected !!