കുവൈത്ത്: ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് നാളെ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന അടുത്ത ഓപ്പണ്‍ ഹൗസ് നാളെ (സെപ്റ്റംബര്‍ 21, ബുധന്‍) നടക്കും. രാവിലെ 11 മുതല്‍ 12 വരെയാണ് ഓപ്പണ്‍ ഹൗസ്. രാവിലെ 10 മുതല്‍ 11.30 വരെ എംബസിയില്‍ രജിസ്‌ട്രേഷന്‍ നടത്താം.

വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ള ഇന്ത്യക്കാര്‍ക്ക് ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഓപ്പണ്‍ ഹൗസ് ഉണ്ടായിരിക്കില്ല.

നിര്‍ദ്ദിഷ്ട പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, പാസ്‌പോര്‍ട്ട് നമ്ബര്‍, സിവില്‍ ഐഡി നമ്ബര്‍, കുവൈറ്റിലെ വിലാസം, ഫോണ്‍ നമ്ബര്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി amboff.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് മുന്‍കൂട്ടി അയയ്ക്കണം.

Next Post

ഒമാൻ: സാഹസിക ടൂറിസം - സഞ്ചാരികളെ മാടിവിളിച്ച് ഒമാൻ

Thu Sep 22 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: രാജ്യത്തെ സാഹസിക ടൂറിസത്തിന്‍റെ വികസനത്തിനായി പൈതൃക, ടൂറിസം മന്ത്രാലയം. സാഹസിക വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളെ ആകര്‍ഷിക്കാനായുള്ള പദ്ധതികളാണ് അധികൃതര്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. ‘ഒമ്രാനു’മായി സഹകരിച്ച്‌ ഒമാന്‍ ടൂറിസം മീറ്റിന്റെ ആദ്യ പതിപ്പ് സെപ്റ്റംബര്‍ 27, 28 തീയതികളില്‍ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. സംഘാടകര്‍, ഡെവലപ്പര്‍മാര്‍, ഗവേഷകര്‍, സാഹസിക വിനോദസഞ്ചാരത്തില്‍ താല്‍പര്യമുള്ളവര്‍ എന്നിവരെ കാണാനുള്ള മികച്ച […]

You May Like

Breaking News

error: Content is protected !!