ഒമാൻ: പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണം ആറായി

ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണം ആറായി. ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തിലെ അല്‍ -ആര്‍ദ് പ്രദേശത്താണ് സംഭവം.

ശനിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്​. അഞ്ച് പേരുടെ മരണം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. രക്ഷപ്രവര്‍ത്തകര്‍ ഗരുതരാവസ്ഥയില്‍ കണ്ടെത്തിയ ഒരാള്‍ കൂടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരണപ്പെടുകയായിരുന്നു.

ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി രക്ഷപ്പെടുത്തിയ മറ്റ് നാല് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. നിരവധിപേര്‍ ഇനിയും കുടുങ്ങികിടക്കുന്നുണ്ടെന്നാണ്​ പരിസരവാസികള്‍ പറയുന്നത്​. ഇവര്‍ക്കായി ദാഹിറ ഗവര്‍ണറേറ്റിലെ സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ ടീമുകളുടെ നേതൃത്വത്തില്‍ തെരിച്ചില്‍ നടന്ന്​ വരികയാണ്​.

55ഓളം തൊഴിലാളികള്‍ പ്രദേശത്ത് ജോലി ചെയ്തിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.സംഭവത്തില്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയം അന്വേഷണം നടത്തണമെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‍സ് ആവശ്യപ്പെട്ടു. ജോലി സ്ഥലത്ത് പാലിക്കേണ്ടിയിരുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ എത്രത്തോളം പാലിക്കപ്പെട്ടിരുന്നുവെന്ന് പരിശോധിക്കണമെന്നും ഫെഡറേഷന്‍ പറഞ്ഞു.

Next Post

ഒമാന്‍: റമളാൻ - പൊതു, സ്വകാര്യ മേഖലകളിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു

Mon Mar 28 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: പൊതു, സ്വകാര്യ മേഖലകളിലെ തൊഴില്‍ സമയം പ്രഖ്യാപിച്ച്‌ ഒമാന്‍. റമദാനിനോട് അനുബന്ധിച്ചാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം തൊഴില്‍ സമയക്രമം പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങളുടെയും പൊതു വിഭാഗങ്ങളുടെയും പ്രവൃത്തി സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ആയിരിക്കും. സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാര്‍ക്ക് ദിവസവും ആറു മണിക്കൂറാണ് ജോലി സമയം. ആഴ്ചയില്‍ 30 മണിക്കൂര്‍ ആയിരിക്കണം ഇവരുടെ […]

You May Like

Breaking News

error: Content is protected !!