ഒമാന്‍: വാണിജ്യ ആവശ്യങ്ങള്‍ക്കായി ദേശീയ പതാക ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കരുത് മുന്നറിയിപ്പുമായി ഒമാന്‍

മസ്‌കത്ത്: വാണിജ്യ ആവശ്യങ്ങള്‍ക്കായി ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ഒമാന്‍. മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇന്‍ഡസ്ടറി ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പ്രമോഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. വാണിജ്യ ആവശ്യങ്ങള്‍ക്കായി, പ്രത്യേക ലൈസന്‍സ് കൂടാതെ, ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കുന്നതിനെതിരെയാണ് ഒമാന്‍ മുന്നറിയിപ്പ് നല്‍കിയത്.

വാണിജ്യ ആവശ്യങ്ങള്‍ക്കായി ഒമാന്‍ ദേശീയ പതാക, ദേശീയ ചിഹ്നം, രാജ്യത്തിന്റെ ഭൂപടം എന്നിവ ഉപയോഗിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ അധികൃതരില്‍ നിന്ന് മുന്‍കൂറായി ലൈസന്‍സ് എടുക്കേണ്ടതാണ്. അപേക്ഷകള്‍ വിവിധ ഗവര്‍ണറേറ്റുകളിലെ മന്ത്രാലയത്തിന്റെ ഓഫീസുകളില്‍ സമര്‍പ്പിക്കാം. ഈ അപേക്ഷകളോടൊപ്പം ഇത്തരം ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തുന്ന വാണിജ്യ ഉത്പന്നത്തിന്റെ മാതൃകകളും സമര്‍പ്പിക്കണം.

ലൈസന്‍സ് കൂടാതെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഒമാന്‍ ദേശീയ പതാക, ദേശീയ ചിഹ്നം, രാജ്യത്തിന്റെ ഭൂപടം എന്നിവ ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Next Post

കുവൈത്ത്: കുവൈത്തില്‍ അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പിടികൂടി

Thu Nov 3 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: പതിനൊന്ന് വര്‍ഷമായി കുവൈത്തില്‍ അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അല്‍ മുബാറകിയ മാര്‍ക്കറ്റില്‍ സുരക്ഷാ വകുപ്പുകള്‍ പരിശോധന നടത്തിയപ്പോഴാണ് 11 വര്‍ഷമായി നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസി വനിത പിടിയിലായത്. രാജ്യത്ത് തൊഴില്‍, താമസ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി നടത്തിവരുന്ന പരിശോധനയിലാണ് […]

You May Like

Breaking News

error: Content is protected !!