ഒമാനില്‍ സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

ഒമാനില്‍ സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.ആഗോള വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞതാണ് ഒമാനിലും വില കുറയാന്‍ കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ ഒരുഗ്രാം 22 കാരറ്റ് സ്വര്‍ണ വില 20.400 റിയാലില്‍ താഴെ വരെ എത്തിയിരുന്നു.

ഇത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. എന്നാല്‍, വെള്ളിയാഴ്ച ഗ്രാമിന് 20.550 റിയാലാണ് നിരക്ക്. വരും ദിവസങ്ങളിലും ചെറിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വര്‍ണ വിപണിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ സ്വര്‍ണ വ്യാപാരം നടക്കുന്ന ദീപാവലി സീസണോടനുബന്ധിച്ച്‌ വിവിധ ജ്വല്ലറികള്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിലയും പണിക്കൂലിയും ഒമാനില്‍ കുറവായതിനാല്‍ നാട്ടില്‍ പോവുന്നവര്‍ സ്വര്‍ണം വാങ്ങുന്നത് ലാഭകരമായിരിക്കുമെന്നും വ്യാപാരികള്‍ പറയുന്നു. നാട്ടില്‍ ഉള്ളതിനേക്കാള്‍ പതിന്മടങ്ങ് തരത്തിലുള്ള ആഭരണങ്ങളും ഇവിടെ ലഭ്യമാണ്.

Next Post

കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കാന്‍ തീരുമാനം

Sun Oct 2 , 2022
Share on Facebook Tweet it Pin it Email കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. 20 തസ്‍തികകളിലെ ജോലികള്‍ക്കായി എത്തുന്ന പ്രവാസികള്‍ക്കാണ് യോഗ്യത പരീക്ഷ. പ്രൊഷണല്‍ യോഗ്യതയുള്ളവര്‍ക്ക് അവരുടെ സ്വന്തം രാജ്യത്ത് വച്ച്‌ തിയറി പരീക്ഷകള്‍ നടത്തിയ ശേഷമാണ് ജോലി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കിക്കുന്നത്. കുവൈത്തില്‍ എത്തിയ ശേഷം ഇവര്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയും ഉണ്ടാവും. […]

You May Like

Breaking News

error: Content is protected !!