ലോക ചാമ്പ്യന്‍ മാ​ഗ്നസ് കാള്‍സണെ അട്ടിമറിച്ച്‌ 16 കാരനായ ഇന്ത്യയുടെ ആര്‍ പ്രഗ്ഗനാനന്ദ!

മുംബൈ: എയര്‍തിംഗ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്‍റില്‍ ലോക ചാമ്ബ്യന്‍ മാഗ്നസ് കാള്‍സണെ ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്ഗനാനന്ദ അട്ടിമറിച്ചു.
16 വയസ് മാത്രം പ്രായമുള്ള പ്ര​​​ഗനാനന്ദ എട്ടാം റൗണ്ടിലാണ് അദ്ഭുത വിജയം സ്വന്തമാക്കിയത്. തമിഴ്നാട് പാഡി സ്വ​ദേശിയാണ് പ്രഗ്ഗനാനന്ദ.

എയര്‍തിംഗ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്‍റില്‍ എട്ടു പോയിന്റുകളുമായി 12-ാം സ്ഥാനക്കാരനായ പ്രഗ്ഗനാന വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ലോക ചാമ്ബ്യനെ നേരിടാനെത്തിയത്. കറുത്ത കരുക്കളുമായി കളിച്ച താരം 39 നീക്കങ്ങള്‍ക്കൊടുവില്‍ കാള്‍സനെ വീഴ്ത്തി. ആദ്യ റൗണ്ടുകളില്‍ ഒരു വിജയവും രണ്ട് സമനിലയും നാല് തോല്‍വിയുമാണ് ഇന്ത്യയുടെ ​ഗ്രാന്‍ഡ് മാസ്റ്റര്‍ വഴങ്ങിയത്.

നിലവില്‍ ടൂര്‍ണമെന്റിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റഷ്യയുടെ ഇയാന്‍ നെപോമ്നിയാച്ചിയാണ് 19 പോയന്‍റാണുള്ളത്. ജയത്തോടെ കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരെന്ന ബഹുമതി തമിഴ്നാട്ടുകാരെ തേടിയെത്തി. ഇന്ത്യന്‍ ഇതിഹാസങ്ങളായ വിശ്വനാഥന്‍ ആനന്ദ്, ഹരികൃഷ്ണന്‍ എന്നിവരാണ് മുന്‍പ് കാള്‍സനെ വീഴ്ത്തിയത്.

Next Post

ഒമാൻ: വന്‍തോതില്‍ മയക്കുമരുന്നുമായി കടക്കാന്‍ ശ്രമിച്ച ഏഴുപേർ അറസ്റ്റിൽ

Mon Feb 21 , 2022
Share on Facebook Tweet it Pin it Email ദോഫാര്‍ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് അറബി കടലില്‍ നിന്ന് രണ്ട് ബോട്ടുകളിലായെത്തിയ സംഘത്തെ പിടികൂടിയത്. പിടിയിലായവര്‍ അറബ് വംശജരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ കൈവശം ഉണ്ടായിരുന്ന ഖാട്ട് മയക്കുമരുന്ന് പിടിച്ചെടുത്തു. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയായതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസതാവനയില്‍ അറിയിച്ചു.

You May Like

Breaking News

error: Content is protected !!