യു.കെ: തനി ഇന്ത്യക്കാരന്‍ സത്യപ്രതിജ്ഞ ഭഗവത്ഗീത തൊട്ട്

ലണ്ടന്‍: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി. ഇന്ത്യയ്ക്ക് അഭിമാനമുഹൂര്‍ത്തമാണിത്. സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ ഭരണാധികാരിയായി ഒരു ഇന്ത്യന്‍ വംശജന്‍. ഉറപ്പായും ഇന്ത്യക്കിത് ചരിത്ര മുഹൂര്‍ത്തം തന്നെയാണ്.

പഞ്ചാബില്‍ ജനിച്ചവരാണ് ഋഷി സുനകിന്റെ പൂര്‍വികര്‍. ആദ്യം കിഴക്കന്‍ ആഫ്രിക്കയിലേക്കും തുടര്‍ന്ന് 1960കളില്‍ ബ്രിട്ടനിലേക്കും കുടിയേറിയവര്‍. യശ്വീര്‍ സുനകിന്റെയും ഉഷയുടെയും മൂത്തമകനായി 1980 മേയ് 12 ന് ഹാംഷറിലെ സതാംപ്ടണിലാണ് ഋഷി സുനകിന്റെ ജനനം.യശ് വീര്‍ ജനിച്ചത് ബ്രിട്ടനിലാണ്.

യോക്ഷൈറില്‍നിന്നുള്ള എംപിയായ ഋഷി ഭഗവത്ഗീതയില്‍ തൊട്ടാണ് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യയേയും ഇന്ത്യയുടെ പാരമ്ബര്യത്തെയും ഉള്‍ക്കൊള്ളുകയും പിന്തുടരുകയും ചെയ്യുന്നയാളാണ് ഋഷി സുനക്.

ഇന്ത്യയില്‍ അദ്ദേഹം ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ട്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഋഷിയുടെ ഭാര്യ. ഭാര്യ അക്ഷിതയുമായി ബെംഗളൂരുവില്‍ ബന്ധുക്കളെ കാണാന്‍ എത്താറുണ്ട്.

ഋഷി സുനകിന്റെ ആസ്തി 700 മില്യന്‍ പൗണ്ടാണ്. യോക്ഷെയറിലെ ഒരു വലിയ മാളികയ്ക്കു പുറമേ റിഷിയും ഭാര്യയും സെന്‍ട്രല്‍ ലണ്ടനിലെ കെന്‍സിങ്ടണിലും വസ്തുവകകളുണ്ട്.

Next Post

ഒമാന്‍: ഒമാനില്‍ ടൂ​റി​സം രം​ഗ​ത്തി​ന്​ ഉ​ണ​ര്‍​വേ​കി ക്രൂ​സ്​ സീ​സ​ണ്‍ വ​രു​ന്നു

Tue Oct 25 , 2022
Share on Facebook Tweet it Pin it Email ഒമാനില്‍ ടൂ​റി​സം രം​ഗ​ത്തി​ന്​ ഉ​ണ​ര്‍​വേ​കി ക്രൂ​സ്​ സീ​സ​ണ്‍ വ​രു​ന്നു. ഒ​ക്​​ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ​യാ​ണ്​ ലോ​ക​ത​ല​ത്തി​ല്‍ ക്രൂ​സ്​ സീ​സ​ണി​ന്​ തു​ട​ക്ക​മാ​കു​ന്ന​ത്. ഈ ​സ​മ​യ​ത്തു​ത​ന്നെ സു​ല്‍​ത്താ​നേ​റ്റി​ലും ആ​ഡം​ബ​ര ക​പ്പ​ലു​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. കോ​വി​ഡി​ന്‍റെ പി​ടി​യി​ല​മ​ര്‍​ന്ന​തി​നാ​ല്‍ ക്രൂ​സ്​ മേ​ഖ​ല​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി വേ​ണ്ട​ത്ര ഉ​ണ​ര്‍​വു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത പു​തി​യ സീ​സ​ണാ​ണ്​ വ​രാ​ന്‍ പോ​കു​ന്ന​ത്. അ​തു​കൊ​ണ്ടു​​​ത​ന്നെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ ടൂ​റി​സം രം​ഗ​ത്തു​ള്ള​വ​ര്‍ ഈ ​സീ​സ​ണി​നെ കാ​ണു​ ന്ന​ത്. ആ​ദ്യ […]

You May Like

Breaking News

error: Content is protected !!