ഒമാന്‍: റമളാൻ – പൊതു, സ്വകാര്യ മേഖലകളിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു

മസ്‌കത്ത്: പൊതു, സ്വകാര്യ മേഖലകളിലെ തൊഴില്‍ സമയം പ്രഖ്യാപിച്ച്‌ ഒമാന്‍. റമദാനിനോട് അനുബന്ധിച്ചാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം തൊഴില്‍ സമയക്രമം പ്രഖ്യാപിച്ചത്.

മന്ത്രാലയങ്ങളുടെയും പൊതു വിഭാഗങ്ങളുടെയും പ്രവൃത്തി സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ആയിരിക്കും.

സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാര്‍ക്ക് ദിവസവും ആറു മണിക്കൂറാണ് ജോലി സമയം. ആഴ്ചയില്‍ 30 മണിക്കൂര്‍ ആയിരിക്കണം ഇവരുടെ ജോലി സമയമെന്നും മന്ത്രാലയം അറിയിച്ചു.

Next Post

ഒമാന്‍: ഒമാന്‍ കൃഷിക്കൂട്ടം മികച്ച പ്രവാസി കർഷകരെ ആദരിച്ചു.

Mon Mar 28 , 2022
Share on Facebook Tweet it Pin it Email മസ്‌കറ്റ്: 2021-22 ലെ മാതൃകാ കര്‍ഷകര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം ഒമാന്‍ കൃഷിക്കൂട്ടം വിജയികള്‍ക്ക് വിതരണം ചെയ്തു. മണ്ണിലും, മണ്‍ചട്ടികളിലുമായി രണ്ടു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തിയത്. ഒമാനിലെ മസ്‌കറ്റ് , ബാത്തിന , ബുറേമി , ദോഫാര്‍ എന്നി ഗവര്ണറേറ്റുകളില്‍ നിന്നുമുള്ള പ്രവാസികളായ കര്‍ഷക പ്രേമികള്‍ മത്സരത്തില്‍ പങ്ക് എടുത്തു. ബിന്‍സി നൗഫല്‍ ‘ഓമന്‍ കൃഷിക്കൂട്ടം മാതൃക കര്‍ഷക 2021-22’ […]

You May Like

Breaking News

error: Content is protected !!