കുവൈത്ത്: 60,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകള്‍ പിൻവലിച്ച്‌ കുവൈത്ത്

കുവൈത്തില്‍ 60,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകള്‍ പിൻവലിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ് ഇത്രയും ഡ്രൈവിങ് ലൈസൻസുകള്‍ റദ്ദാക്കിയത്.

ലൈസന്‍സ് ഇഷ്യൂ ചെയ്തതിന് ശേഷം തൊഴില്‍ മാറുകയോ ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയോ ചെയ്‌തതിനെ തുടര്‍ന്നാണ്‌ നടപടിയെന്ന് പ്രാദേശിക മാധ്യമമായ അല്‍-സിയാസ്സ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ അനധികൃത താമസക്കാര്‍ക്കെതിരെയും മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അൻവര്‍ അല്‍-ബര്‍ജാസ്, മേജര്‍ ജനറല്‍ അബ്ദുല്ല അല്‍-റുജൈബ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിശോധന കാമ്ബയിന്‍ നടക്കുന്നത്.

വരും ദിവസങ്ങളിലും നിയമം ലംഘിക്കുന്നവരെ പിടികൂടാൻ രാജ്യത്തുടനീളം സുരക്ഷാ കാമ്ബയിൻ ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Next Post

ഒമാന്‍: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിക്ക് സ്വീകരണം

Tue Dec 26 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: എസ്.കെ.എസ്.എസ്.എഫിന്റെ 35 ാം വാര്‍ഷിക വിളംബരവുമായി ഒമാനിലെത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോടിനു അല്‍ഖുവൈര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. അല്‍ഖുവൈര്‍ അബുഖാസിം മസ്ജിദ് ഹാളില്‍ നടന്ന പൊതുപരിപാടി എസ്.ഐ.സി ഒമാൻ പ്രസിഡന്റ് അൻവര്‍ ഹാജി ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഉമര്‍ വാഫി നിലമ്ബൂര്‍ അധ്യക്ഷതവഹിച്ചു. തിരക്കേറിയ ജീവിതസാഹചര്യങ്ങളില്‍ അവശരും ആലംബഹീനരുമായ […]

You May Like

Breaking News

error: Content is protected !!