ഒമാന്‍: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിക്ക് സ്വീകരണം

മസ്കത്ത്: എസ്.കെ.എസ്.എസ്.എഫിന്റെ 35 ാം വാര്‍ഷിക വിളംബരവുമായി ഒമാനിലെത്തിയ സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോടിനു അല്‍ഖുവൈര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

അല്‍ഖുവൈര്‍ അബുഖാസിം മസ്ജിദ് ഹാളില്‍ നടന്ന പൊതുപരിപാടി എസ്.ഐ.സി ഒമാൻ പ്രസിഡന്റ് അൻവര്‍ ഹാജി ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഉമര്‍ വാഫി നിലമ്ബൂര്‍ അധ്യക്ഷതവഹിച്ചു.

തിരക്കേറിയ ജീവിതസാഹചര്യങ്ങളില്‍ അവശരും ആലംബഹീനരുമായ മനുഷ്യരുടെ കണ്ണീരൊപ്പാൻ സമയം കണ്ടെത്തണമെന്ന് റഷീദ് ഫൈസി പ്രഭാഷണത്തില്‍ ഉദ്‌ബോധിപ്പിച്ചു. മസ്‌കത്ത് സുന്നി സെന്റര്‍ ട്രഷറര്‍ അബ്ബാസ് ഫൈസി കാവനൂര്‍, അല്‍ഖുവൈര്‍ സുന്നി സെന്റര്‍ നേതാക്കളായ ശംസുദ്ദീൻ സാഹിബ് ഉപ്പള, അബ്ദുല്‍ വാഹിദ് മാള, ഹനീഫ പുത്തൂര്‍, ബൗഷര്‍ സുന്നി സെന്റര്‍ പ്രതിനിധികളായി അബ്ദുല്‍ ജലീല്‍ ഹാജി, അബ്ദുല്‍ ഹാദി വാഫി, എസ്.കെ.എസ്.എസ്.എഫ് ഒമാൻ ഓര്‍ഗനൈസിങ് സെക്രട്ടറി കെ.എൻ.എസ് മൗലവി, മജീദ് മൗലവി, ഷരീഫ് സാഹിബ് മൊബൈല, ആരിഫ് കൊട്ടാല്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രെട്ടറി ഷഹീര്‍ ബക്കളം സ്വാഗതവും ട്രെഷറര്‍ കബീര്‍ കാലൊടി നന്ദിയും പറഞ്ഞു.

Next Post

ഒമാന്‍: വിദേശജോലി റിക്രൂട്ട്മെന്റ് തട്ടിപ്പുകാരെ സൂക്ഷിക്കണം, മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

Thu Dec 28 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: വിദേശത്ത് ജോലി തേടുന്നവര്‍ തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.രജിസ്റ്റര്‍ ചെയ്യാത്ത ഏജന്റുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ റിക്രൂട്ട്മെന്റ് നടത്തി നിരവധിപേരെ തട്ടിപ്പിനിരകളാക്കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാത്ത നിയമവിരുദ്ധ റിക്രൂട്ടിങ് ഏജന്റുമാര്‍ നിരവധിയാണ്. കേരളത്തിലടക്കം ഇത്തരം വ്യാജകേന്ദ്രങ്ങള്‍ നടത്തിയവര്‍ പിടിയിലായിരുന്നു. ഇവര്‍ വ്യാജവും നിയമവിരുദ്ധമായ ജോലികള്‍ വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരില്‍നിന്ന് വൻ തുകകള്‍ ഈടാക്കുകയും […]

You May Like

Breaking News

error: Content is protected !!