യു.കെ: റഷ്യയ്ക്ക് കൂടുതൽ ഉപരോധം ഏർപ്പെടുത്തും – യുക്രൈൻ ജനതയ്‌ക്കൊപ്പമുണ്ടെന്ന് ബോറിസ് ജോൺസൺ

ലണ്ടന്‍: യുക്രൈന് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യുക്രൈന്‍ ജനതയ്‌ക്കൊപ്പമുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഈ പ്രതിസന്ധികാലത്ത് തങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടെന്ന് യുക്രൈന്‍ ജനതയ്ക്ക് യുകെ പ്രധാനമന്ത്രിയുടെ ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ഏകാധിപതിയെന്നാണ് ബോറിസ് ജോണ്‍സണ്‍ വിശേഷിപ്പിച്ചത്. യുക്രൈന്‍ അധിനിവേശം വികൃതവും കിരാതവുമായ നീക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം റഷ്യയ്‌ക്കെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും രംഗത്തെത്തി. യുദ്ധ നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യ യുക്രൈനില്‍ നിന്ന് ഉപാധികളില്ലാതെ പിന്മാറണമെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗിയും ആവശ്യപ്പെട്ടു.

Next Post

കേരളത്തില്‍ 10 ജില്ലകൾ ഭരിക്കുന്നത് വനിതാ കളക്ടര്‍മാ‍ര്‍

Sat Feb 26 , 2022
Share on Facebook Tweet it Pin it Email തിരുവനന്തപുരം: കേരളത്തില്‍ വനിതാ കളക്ടര്‍മാ‍ര്‍ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളില്‍ 10 ജില്ലകളും ഇപ്പോള്‍ ഭരിക്കുന്നത് വനിതാ കളക്ടര്‍മാരാണ്. നേരത്തേ ഒമ്ബത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോര്‍ഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്. തി​രു​വ​ന​ന്ത​പു​രത്ത് ​ന​വ്ജ്യോ​ത് ഖോ​സ, കൊ​ല്ലം ജില്ലയില്‍ […]

You May Like

Breaking News

error: Content is protected !!