യു.കെ: ജോലിയ്ക്ക് കയറുമ്പോൾ 2000 പൗണ്ട് നൽകും- ഹെവി ഗുഡ്‌സ് ഡ്രൈവർമാർക്ക് വലിയ ശമ്പളവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഏജൻസികൾ

ലണ്ടന്‍: ഹെവി ഗുഡ്‌സ് വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുത്തവര്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്‌ യുകെയിലെ ഏജന്‍സികള്‍. വലിയ ശമ്ബളവും വമ്ബിച്ച ആനുകൂല്യങ്ങളുമാണ് ഹെവി ഗുഡ്‌സ് ഡ്രൈവര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ലോറി ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമായതോടെയാണ് നടപടി. 70,000 പൗണ്ട് വരെ വാര്‍ഷിക ശമ്ബളമാണ് ഗുഡ്‌സ് ഡ്രൈവര്‍മാര്‍ക്കായി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ജോലിക്ക് കയറിയാല്‍ ഉടന്‍ 2000 പൗണ്ട് സൈനിംഗ് ഇന്‍ ബോണസായി നല്‍കുമെന്നും വാഗ്ദാനമുണ്ട്.

സെയിന്‍സ്ബറി, ടെസ്‌കോ തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകളിലെ വിതരണ ചുമതലയുള്ള ഏജന്‍സികള്‍, ഡ്രൈവര്‍മാരെ അങ്ങോട്ട് സമീപിച്ചാണ് ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നത്. ഏകദേശം 1 ലക്ഷത്തോളം ഡ്രൈവര്‍മാരുടെ കുറവാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, റെസ്റ്റോറന്റുകള്‍, പബ്ബുകള്‍ എന്നിവിടങ്ങളില്‍ പല ഭക്ഷ്യ സാധനങ്ങള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. മെക് ഡോണാള്‍ഡ്‌സ് ഉള്‍പ്പടെയുള്ളവര്‍ പല ജനപ്രിയ ഭക്ഷണപദാര്‍ത്ഥങ്ങളും തങ്ങളുടെ മെനുവില്‍ നിന്നും നീക്കം ചെയ്യുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

ട്രക്ക് ഡ്രൈവര്‍മാരുടെ ലൈസന്‍സിനായുള്ള നടപടിക്രമങ്ങളും അധികൃതര്‍ ലളിതവത്ക്കരിച്ചു. ട്രക്ക് ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമായതോടെയാണ് അധികൃതര്‍ പുതിയ നടപടികള്‍ സ്വീകരിച്ചത്. ട്രക്ക് ഡ്രൈവര്‍മാരുടെ ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ നേരത്തേ, മൂന്നാഴ്ച്ചത്തെ ഇടവേളയില്‍ രണ്ട് ടെസ്റ്റുകള്‍ക്ക് വിധേയരാകണമായിരുന്നു. ഹെവി ഗുഡ്സ് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ഇനി മുതല്‍ ഒരു ടെസ്റ്റ് മാത്രം മതിയാകും. ടെസ്റ്റിലെ ചില ഘടകങ്ങള്‍ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ ഡ്രൈവര്‍മാര്‍ക്ക് ഒരു ട്രെയിലറോ അല്ലെങ്കില്‍ കാരവാനോ ഓടിക്കുവാന്‍ പ്രത്യേക ലൈസന്‍സ് വേണമെന്ന നിബന്ധനയും റദ്ദാക്കിയിരുന്നു.

പല പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളും 50,000 പൗണ്ട് വരെ ശമ്ബളമായിരുന്നു ഹെവി ഗുഡ്സ് വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്.

ഇതിനു പുറമേ 1000 പൗണ്ടിന്റെ ജോയിനിംഗ് ബോണ്‍സ് ഉള്‍പ്പടെ പല ആകര്‍ഷകമായ ആനുകൂല്യങ്ങളൂം ഉറപ്പ് നല്‍കിയിരുന്നു. ഈ മേഖലയില്‍ ജോലിചെയ്തിരുന്ന നിരവധി വിദേശ തൊഴിലാളികള്‍ കോവിഡ് പ്രതിസന്ധിയില്‍ സ്വന്തം നാടുകളിലേക്ക് തിരികെ പോയതും ബ്രെക്സിറ്റിനു ശേഷം കുടിയേറ്റ നിയമങ്ങളില്‍ വന്ന മാറ്റങ്ങളും ട്രക്ക് ഡ്രൈവര്‍മാരുടെ ക്ഷാമം വര്‍ധിപ്പിച്ചു. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങിയതാണ് പ്രതിസന്ധിയുടെ മറ്റൊരു കാരണം.

Next Post

ബെംഗളൂറു: വന്‍ മയക്കുമരുന്ന് നിര്‍മാണ കേന്ദ്രം കണ്ട് ഞെട്ടി പൊലീസ്

Fri Sep 17 , 2021
Share on Facebook Tweet it Pin it Email ബെംഗളൂറു: ബെംഗളൂറു നഗരത്തില്‍ വന്‍ മയക്കുമരുന്ന് നിര്‍മാണ കേന്ദ്രം കണ്ടെത്തിയതിന്റെ ഞെട്ടലില്‍ പൊലീസ്. കേന്ദ്രത്തില്‍നിന്ന് ഒരു നൈജീരിയന്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് നിര്‍മാണത്തിനുപയോഗിച്ചിരുന്ന വിവിധ രാസവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഇലക്‌ട്രോണിക് സിറ്റി ഫേസ് വണ്ണിലെ ചാമുണ്ഡി ലേഔടില്‍ വാടകക്കെടുത്ത വീട്ടിലാണ് നൈജീരിയന്‍ പൗരന്‍ മയക്കുമരുന്ന് നിര്‍മിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. റെയ്ഡില്‍ 2 കോടിയുടെ മരുന്നാണ് പൊലീസ് കണ്ടെത്തിയത്. 4 […]

You May Like

Breaking News

error: Content is protected !!