ബെംഗളൂറു: വന്‍ മയക്കുമരുന്ന് നിര്‍മാണ കേന്ദ്രം കണ്ട് ഞെട്ടി പൊലീസ്

ബെംഗളൂറു: ബെംഗളൂറു നഗരത്തില്‍ വന്‍ മയക്കുമരുന്ന് നിര്‍മാണ കേന്ദ്രം കണ്ടെത്തിയതിന്റെ ഞെട്ടലില്‍ പൊലീസ്. കേന്ദ്രത്തില്‍നിന്ന് ഒരു നൈജീരിയന്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് നിര്‍മാണത്തിനുപയോഗിച്ചിരുന്ന വിവിധ രാസവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

ഇലക്‌ട്രോണിക് സിറ്റി ഫേസ് വണ്ണിലെ ചാമുണ്ഡി ലേഔടില്‍ വാടകക്കെടുത്ത വീട്ടിലാണ് നൈജീരിയന്‍ പൗരന്‍ മയക്കുമരുന്ന് നിര്‍മിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. റെയ്ഡില്‍ 2 കോടിയുടെ മരുന്നാണ് പൊലീസ് കണ്ടെത്തിയത്. 4 കിലോയോളം എം ഡി എം എ ക്രിസ്റ്റലുകള്‍ പിടിച്ചെടുത്തു.

ഇവിടെനിന്നും നിര്‍മിക്കുന്ന മയക്കുമരുന്ന് ന്യൂസിലന്‍ഡ് അടക്കമുള്ള രാജ്യങ്ങളിലേക്ക് കൊറിയറിലും എത്തിച്ച്‌ നല്‍കിയിരുന്നതായും ബെംഗളൂറിലെ കെമികല്‍ സ്‌റ്റോറുകളില്‍നിന്നുമാണ് മയക്കുമരുന്ന് നിര്‍മാണത്തിനാവശ്യമായ രാസവസ്തുക്കള്‍ വാങ്ങിയിരുന്നതെന്നും പിടിയിലായ നൈജീരിയന്‍ സ്വദേശി വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

ബെംഗളൂറു നഗരത്തില്‍ മയക്കുമരുന്ന് വിതരണത്തിന് വന്‍ ശൃംഖലയുള്ള സംഘമാണ് കേന്ദ്രം നടത്തിപ്പിന് പിന്നിലെന്നും മാരകമായ എം ഡി എം എ ഗുളികകള്‍ ഷൂവിനടിയിലൊളിപ്പിച്ച്‌ ബംഗളൂറിനകത്തും പുറത്തും വില്‍പനക്കെത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു. നഗരത്തില്‍ ആദ്യമായാണ് മയക്കുമരുന്ന് നിര്‍മാണ കേന്ദ്രം കണ്ടെത്തുന്നതെന്ന് ക്രൈം വിഭാഗം ജോയന്റ് കമീഷണര്‍ സന്ദീപ് പാട്ടീല്‍ അറിയിച്ചു.

Next Post

സ്കൂട്ടർ യാത്രക്കാരായ പിതാവിനും മകൾക്കും നേരെ അക്രമണം - മുഖ്യപ്രതി അറസ്റ്റിൽ

Tue Sep 21 , 2021
Share on Facebook Tweet it Pin it Email ഓച്ചിറ: സ്കൂട്ടര്‍ യാത്രക്കാരായ പിതാവിനെയും 18കാരിയായ മകളെയും അക്രമിച്ച കേസിലെ മുഖ്യപ്രതി ചങ്ങന്‍കുളങ്ങര നാരായണീയത്തില്‍ സോമന്‍റെ മകന്‍ സോനു (25) അറസ്റ്റിലായി. പത്തനംതിട്ട ഉള്ളന്നൂരിലുള്ള റബര്‍ എസ്റ്റേറ്റില്‍ നിന്നാണ് പ്രത്യേക അന്വഷണ സംഘം പ്രതിയെ പിടികൂടിയത്. ഇയാളുടെ സഹോദരനും രണ്ടാം പ്രതിയുമായ സനീഷ് (23), മൂന്നാം പ്രതി ചങ്ങന്‍കുളങ്ങര കരുണാലയത്തില്‍ സുമേഷ് (30) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് […]

You May Like

Breaking News

error: Content is protected !!