സ്കൂട്ടർ യാത്രക്കാരായ പിതാവിനും മകൾക്കും നേരെ അക്രമണം – മുഖ്യപ്രതി അറസ്റ്റിൽ

ഓച്ചിറ: സ്കൂട്ടര്‍ യാത്രക്കാരായ പിതാവിനെയും 18കാരിയായ മകളെയും അക്രമിച്ച കേസിലെ മുഖ്യപ്രതി ചങ്ങന്‍കുളങ്ങര നാരായണീയത്തില്‍ സോമന്‍റെ മകന്‍ സോനു (25) അറസ്റ്റിലായി.

പത്തനംതിട്ട ഉള്ളന്നൂരിലുള്ള റബര്‍ എസ്റ്റേറ്റില്‍ നിന്നാണ് പ്രത്യേക അന്വഷണ സംഘം പ്രതിയെ പിടികൂടിയത്.

ഇയാളുടെ സഹോദരനും രണ്ടാം പ്രതിയുമായ സനീഷ് (23), മൂന്നാം പ്രതി ചങ്ങന്‍കുളങ്ങര കരുണാലയത്തില്‍ സുമേഷ് (30) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്‍ഡ്​ ചെയ്തിരുന്നു. ഓച്ചിറ, ചങ്ങന്‍കുളങ്ങര അഞ്ജലി ഭവനത്തില്‍ ഗിരിഷ് കുമാറിനും (46) മകള്‍ അഞ്ജലിക്കുമാണ് മര്‍ദനമേറ്റത്.

ബന്ധുവീട്ടില്‍നിന്നും സ്കൂട്ടറില്‍ തിരികെ വരു​േമ്ബാള്‍ ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ ചങ്ങന്‍കുളങ്ങരയിലെ സ്വകാര്യ ആശുപത്രിക്ക് പിന്‍വശത്ത് ഇടറോഡിലാണ് സംഭവം. റോഡില്‍ നിന്ന പ്രതികള്‍ വേഗത കുറച്ചുവന്ന സ്കൂ‌ട്ടറിന്‍റെ പിറികില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ കൈയ്യില്‍ പിടിച്ചു താഴെയിടുകയും എതിര്‍ത്ത ഗിരീഷ് കുമാറിനെ മര്‍ദിക്കുകയും ചെയ്തു.

കണ്ണിന് സാരമായി പരിക്കേറ്റ പിതാവും മര്‍ദനമേറ്റ മകളും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ പി. വിനോദ്, എസ്.ഐ നിയാസ്, പ്രത്യേക അന്വഷണ സംഘത്തിലെ കനീഷ്, രഞ്ജിത്ത്, പ്രവീണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Next Post

യു.കെ: കേരള ബീഫ്‌ ഫെസ്‌റ്റിവലുമായി മലയാളികൾ

Tue Sep 21 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍ > ലണ്ടന്‍ ബാങ്കില്‍ കേരള മോഡല്‍ ബീഫ് ഫെസ്റ്റിവലുമായി മലയാളികള്‍. 25 ന് ബംഗളൂരു റസ്റ്റോറന്റിലാണ് ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. സ്റ്റാര്‍ട്ടറായി വൈനും ബീഫ് ഫ്രൈയും ആണ് ഫെസ്റ്റിവലില്‍ ഉണ്ടാകുക. പൊറോട്ടയും ബീഫ് റോസ്റ്റുമാണ് മെയിന്‍ കോഴ്സ്. വൈകീട്ട് നാല് മുതല്‍ രാത്രി 10 വരെയാണ് ഫെസ്റ്റിവല്‍. ലുങ്കിയും കറുത്ത ഷര്‍ട്ടും തലേക്കെട്ടുമായിരിക്കും വെയ്റ്റര്‍മാരുടെ വേഷം. ബുക്കിങ്ങിനായി […]

You May Like

Breaking News

error: Content is protected !!