ഒമാന്‍: മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍

മസ്കത്ത്: ഒമാനില്‍ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മലയാളം മിഷന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മസ്കത്തില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കടയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഭാരവാഹികളെ ഉപദേശകസമിതി, പ്രവര്‍ത്തകസമിതി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ ഉപദേശകസമിതിയിലേക്ക് ഡോ. ജെ. രത്നകുമാര്‍, അഹമ്മദ് റയീസ്, വില്‍സണ്‍ ജോര്‍ജ്, ഷാജി സെബാസ്റ്റ്യന്‍, ബാലകൃഷ്ണന്‍ കുനിമ്മല്‍ എന്നീ അഞ്ചുപേരാണുള്ളത്.

ഡോ. ജെ. രത്നകുമാര്‍ ചെയര്‍മാനായ ഇരുപതംഗ പ്രവര്‍ത്തകസമിതിയുടെ പ്രസിഡന്‍റായി കെ.കെ. സുനില്‍ കുമാര്‍, സെക്രട്ടറിയായി അനുചന്ദ്രന്‍, ജോയന്‍റ് സെക്രട്ടറിമാരായി രാജീവ് മഹാദേവന്‍, അനുപമ എന്നിവരും ട്രഷററായി മലയാളം വിങ് കണ്‍വീനര്‍ ശ്രീകുമാറിനെയുമാണ് തിരഞ്ഞെടുത്തത്. നിലവില്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി അഞ്ഞൂറോളം കുട്ടികള്‍ മലയാളം മിഷന്റെ കീഴില്‍ ഒമാനില്‍ പഠിക്കുന്നുണ്ട്. വിവിധ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി ഭാഷ എന്ന ഒരു വികാരം മാത്രം ഉള്‍ക്കൊണ്ടുകൊണ്ടാണ് പുനഃസംഘടന എന്നും ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ മലയാളം മിഷന്‍ ക്ലബുകള്‍ രൂപവത്കരിക്കുക എന്നൊരു പ്രവര്‍ത്തനം കൂടി മിഷന്‍ ആരംഭിച്ചിട്ടുണ്ട്.

പ്രവാസലോകത്ത് നൂറ് ശതമാനം മലയാള ഭാഷാ സാക്ഷരത എന്ന ലക്ഷ്യമാണ് മലയാളം മിഷനുള്ളത്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ മലയാളം മിഷന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ ലക്ഷ്യം നേടുന്നതിനായി ഒമാനിലെ മുഴുവന്‍ മലയാളിസമൂഹത്തിന്റെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളം മിഷന്‍ ചീഫ് കോഓഡിനേറ്റര്‍ സന്തോഷ് കുമാര്‍, മുന്‍ ചീഫ് കോഓഡിനേറ്റര്‍ വില്‍സണ്‍ ജോര്‍ജ്, ഡോ. ജെ. രത്നകുമാര്‍, കെ.കെ. സുനില്‍കുമാര്‍, അനുചന്ദ്രന്‍, മറ്റ് കമ്മിറ്റി അംഗങ്ങളും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Next Post

കുവൈത്ത്: എല്‍.ഡി.സി രാജ്യങ്ങള്‍ക്ക് സുസ്ഥിര വളര്‍ച്ച ഉറപ്പാക്കണം -കുവൈത്ത് വിദേശകാര്യമന്ത്രി

Tue Mar 7 , 2023
Share on Facebook Tweet it Pin it Email ഇത്തരം രാജ്യങ്ങള്‍ക്ക് പിന്തുണ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ദോഹയില്‍ നടന്ന യു.എന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ കാര്യത്തില്‍ രാജ്യങ്ങള്‍ ഗുണപരമായ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ടെങ്കിലും അത്തരം വളര്‍ച്ച സ്ഥിരവും സുസ്ഥിരവുമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. കടം, പട്ടിണി തുടങ്ങിയ വര്‍ധിച്ചുവരുന്ന പ്രതിബന്ധങ്ങളെ മറികടക്കാന്‍ അവികസിത രാജ്യങ്ങളെ സഹായിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും കുവൈത്ത് ഉറച്ച […]

You May Like

Breaking News

error: Content is protected !!