
കുവൈത്ത് സിറ്റി: അടുത്തകാലത്തായി കുവൈത്തില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രവസികളെ സംബന്ധിച്ച് അത്ര ആശ്വസകരമായിട്ടുള്ളതല്ല.
ആ ആശങ്ക കൂടുതല്‍ ശക്തമാക്കുന്ന തരത്തിലാണ് കുവൈത്ത് ഈ വര്‍ഷം മാത്രം കയറ്റി അയകപ്പെട്ട പ്രവാസികളുടെ വിവരവും പുറത്ത് വരുന്നത്. 2023 ന്റെ ആദ്യ പാദത്തില്‍ 9,000 പ്രവാസികളെ കുവൈത്ത് നാടുകടത്തിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇവരില്‍ അധികവും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് എന്നതാണ് യാഥാര്‍ത്ഥ്യം. എന്ത് കാരണം കൊണ്ടാണെങ്കിലും ഒരോ ദിവസം 100 പേര്‍ എന്ന നിരക്കിലാണ് ഈ വര്‍ഷം ഇതുവരെ കയറ്റി വിട്ടിരിക്കുന്നത്. നാടുകടത്തപ്പെട്ടവരില്‍ 4000 പേര്‍ സ്ത്രീകളാണ്. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ളവരായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
