ഒമാന്‍: പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ പ്രവാസി മുങ്ങിമരിച്ചു

മസ്‍കത്ത്: പെരുുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ പ്രവാസി മലയാളി മുങ്ങിമരിച്ചു. തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്ബില്‍ സാദിഖ് (29) ആണ് സലാലയിലെ വാദി ദര്‍ബാത്തില്‍ മുങ്ങി മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

ദുബൈ ജബല്‍ അലിയിലെ കാര്‍ഗോ കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്ന സാദിഖ്, അബുദാബിയിലുള്ള ബന്ധുക്കള്‍ക്കൊപ്പമാണ് സലാലയില്‍ എത്തിയത്. വാദി ദര്‍ബാത്തിലെ ജലാശയത്തില്‍ നീന്താന്‍ ശ്രമിക്കവെ ചെളിയില്‍ പൂണ്ട് കുടുങ്ങിപ്പോവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച്‌ ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സാദിഖിനെ കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെളി നിറഞ്ഞ വാദി ദര്‍ബാത്തില്‍ കുളിക്കാന്‍ ഇറങ്ങിയവര്‍ നേരത്തെയും അപകടത്തില്‍പെട്ടിട്ടുണ്ട്. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അബ്‍ദുല്‍ കലാം അറിയിച്ചു.

Next Post

കുവൈത്ത്: ഒഐസിസി കുവൈത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു

Fri Jun 30 , 2023
Share on Facebook Tweet it Pin it Email ഒഐസിസി കുവൈത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.പി സജിത്ത്ലാല്‍ അനുസ്മരണം സംഘടിപ്പിച്ചു. വര്‍ഗീസ് പുതുക്കുളങ്ങര അനുസ്മരണം ഉദ്ഘാടനം ചെയ്തു. രാജേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ലിപിൻ മുഴക്കുന്ന്, നിസാം തിരുവനന്തപുരം , ജോയി കരുവാളൂര്‍,വിധു കുമാര്‍, സനില്‍ തയ്യില്‍ ,ജയേഷ് ചന്ദ്രോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സുജിത് കായലോട്, ഷരണ്‍ കോമത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

You May Like

Breaking News

error: Content is protected !!