ഒമാന്‍: ഹജ്ജ് കര്‍മത്തിനായി ഒമാനില്‍ നിന്ന് ആദ്യദിനം 12,000 ത്തില്‍ കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്തു

അപേക്ഷകരില്‍ 1,431 വിദേശികളും ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷന്‍ ദാഖിലിയ ഗവര്‍ണറേറ്റില്‍നിന്നാണ്- 2,253 അപേക്ഷകര്‍. മസ്‌കത്ത് -1,720, വടക്കന്‍ ബാത്തിന-1,655, തെക്കന്‍ ബാത്തിന -1,158, വടക്കന്‍ ശര്‍ഖിയ -1,211, ദോഫാര്‍ -828, തെക്കന്‍ ശര്‍ഖിയ -769, ദാഹിറ -656, ബുറൈമി-158, മുസന്ദം -103, അല്‍ വുസ്ത -61 എന്നിങ്ങനെയാണ് മറ്റു ഗവര്‍ണറേറ്റുകളില്‍നിന്നുള്ള അപേക്ഷകരുടെ എണ്ണം.

ഹജ്ജ് കര്‍മത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചൊവ്വാഴ്ചയാണ് തുടങ്ങിയത്. 18 വയസ്സിന് മുകളിലുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മാര്‍ച്ച്‌ നാലുവരെ https://hajj.om/ എന്ന പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം. സിവില്‍ നമ്ബര്‍, വ്യക്തിഗത ഐ.ഡി കാര്‍ഡ് അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ നമ്ബര്‍ എന്നിവ നല്‍കി രജിസ്ട്രേഷന്‍ നടത്താം.

Next Post

കുവൈത്ത്: കുവൈത്തില്‍ റംസാനില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ ആലോചനയില്ല

Thu Feb 23 , 2023
Share on Facebook Tweet it Pin it Email റംസാനില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ ആലോചനയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടരും. എന്നാല്‍ പ്രവൃത്തി സമയത്തില്‍ കുറവുണ്ടാകും.കെ ജി വിഭാഗത്തിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരേയും പ്രൈമറിക്ക് 1.30 വരെയും യുപി ഹൈസ്‌കൂള്‍ വിഭാഗത്തിന് 2.05 വരെയുമായിരിക്കും ക്ലാസുകള്‍.രാജ്യത്തെ ആരോഗ്യാവസ്ഥ സാധാരണ ഗതിയിലാണെന്നും റംസാനില്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍ […]

You May Like

Breaking News

error: Content is protected !!