ലണ്ടന്‍ : ഗോസ്റ്റ് ഫ്ളൈറ്റുകള്‍ അഥവാ ശൂന്യമായ യാത്രക്കാരുമായി പറക്കുന്ന വിമാനങ്ങളുടെ എണ്ണം ബ്രിട്ടനില്‍ ഗണ്യമായി ഉയരുന്നതായി റിപ്പോര്‍ട്ട്. 2019ലുള്ള കണക്കെടുത്താല്‍ ഒരു യാത്രക്കാരന് പോലും ഇല്ലാത്ത അയ്യായിരം വാണിജ്യ വിമാനങ്ങള്‍ ബ്രിട്ടനിലേക്കോ, അവിടെ നിന്നും പുറത്തേയ്ക്കോ പറന്നിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൊത്തം സീറ്റിന്റെ പത്ത് ശതമാനത്തില്‍ കുറച്ച് ആളുകളുമായി ഇക്കാലയളവില്‍ 35000 വാണിജ്യ വിമാനങ്ങളും സഞ്ചരിച്ചു. സിവില്‍ ഏവിയേഷന്‍ അതോറിട്ടിയുടെ (സിഎഎ) പഠനത്തിലാണ് ഇക്കാര്യമുള്ളത്.
കൊവിഡ് വ്യാപന കാലത്താണ് ഗോസ്റ്റ് വിമാനങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാലയളവില്‍ ല്യൂട്ടണ് വിമാനത്താവളത്തില്‍ നിന്ന് പോളണ്ടിലേക്ക് 62 ശൂന്യമായ വിമാനങ്ങള്‍ പുറപ്പെട്ടു. അതേസമയം യുഎസിലേക്കും തിരിച്ചുമുള്ള 663 വിമാനങ്ങളാണ് ഒരു യാത്രക്കാരന് പോലും ഇല്ലാതെ ഹീത്രൂ വിമാനത്താളത്തില്‍ നിന്നും യാത്ര നടത്തിയത്. ഗോസ്റ്റ് ഫ്ളൈറ്റ് എന്ന വിശേഷണമുള്ള ഈ ആളില്ലാ വിമാനയാത്രയുടെ കാരണത്തെ കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കൊവിഡ് കാലത്ത് ആളുകളെ ഒഴിപ്പിച്ചു കൊണ്ടുവരുന്നതിനും മറ്റുമായി പ്രവര്‍ത്തിച്ചു എന്ന് കരുതാമെങ്കിലും ഇപ്പോഴും ഇത്തരത്തില്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശരിക്കും ഇതിന്റെ പിന്നിലെ കാരണങ്ങള്‍ വിമാന കമ്ബനികള്‍ക്ക് മാത്രമേ നല്കാന് കഴിയു.