കുവൈത്ത്: കോഡ്പാക് ഏഴാം വാര്‍ഷികാഘോഷം ‘കോട്ടയം ഫെസ്റ്റ്- 2023’

കുവൈത്ത് സിറ്റി: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (കോഡ്പാക്) ഏഴാം വാര്‍ഷികാഘോഷം ‘കോട്ടയം ഫെസ്റ്റ്- 2023’ വെള്ളിയാഴ്ച്ച വിപുലമായി ആഘോഷിക്കും.

വൈകുന്നേരം നാലുമുതല്‍ അബ്ബാസിയ ഇന്ത്യൻ സെൻട്രല്‍ സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ അഥിതിയായി മന്ത്രി വി.എൻ വാസവൻ , മുൻ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണൻ എന്നിവര്‍ പങ്കെടുക്കും. കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയം വെച്ച്‌ നിസ്വാര്‍ത്ഥ സേവനംഅനുഷ്ഠിച്ച കോട്ടയം ജില്ലയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും.

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ദിവ്യ എസ് മേനോൻ , അരുണ്‍ ഗോപൻ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള മ്യൂസിക് ലൈവ് ഷോ, സിനിമ കോമഡി താരം സംക്രാന്തി നസീര്‍ അവതരിപ്പിക്കുന്ന കോമഡിഷോ, കുവൈത്തിലെ കലാകാരന്മാരുടെ നൃത്താവിഷ്കാരം എന്നിവ ആഘോഷഭാഗമായി അരങ്ങിലെത്തുന്നുമെന്ന് കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഏഴുവര്‍ഷമായി കുവൈത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുന്നു. ഒന്നാം വാര്‍ഷികത്തില്‍ ഉദ്ഘാടനം ചെയ്ത ‘കനിവ്’ വിദ്യാഭ്യാസ സഹായം തുടര്‍ന്ന് പോകുന്നു. കോവിഡ് കാലത്ത് സംഘടനയുടെ നേതൃത്വത്തില്‍ ആഹാര സാധനങ്ങള്‍, മരുന്ന് എന്നിവ കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാൻ കഴിഞ്ഞു.

കുവൈത്തിലും , നാട്ടിലും നിരവധി ചികിത്സാസഹായങ്ങള്‍, ജോലിയും, വിസയും ഇല്ലാതെ നാട്ടില്‍ പോകാൻ സാധിക്കാത്തവര്‍ക്ക് ടിക്കറ്റ് സഹായം എന്നിവ സംഘടന ചെയ്തുവരുന്നു. അനൂപ് സോമൻ (പ്രസി), ജസ്റ്റിൻ ജെയിംസ് (ജന. സെക്ര), സുമേഷ് ടി സുരേഷ് (ട്രഷ),ഡോജി മാത്യു (പ്രോഗ്രാം കണ്‍),സെനി നിജിൻ (വനിത ചെയര്‍ പേഴ്സണ്‍) എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Next Post

പനിയുള്ളപ്പോൾ വേദനസംഹാരി കഴിയ്‌ക്കണോ?

Thu May 25 , 2023
Share on Facebook Tweet it Pin it Email സാധാരണ വൈറൽ (covid , dengue ഉൾപ്പടെയുള്ള) പനികൾക്കും എലിപ്പനിക്കും മലേറിയയ്ക്കും പനി, കടുത്ത ശരീര വേദന, പേശി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ വളരെ സാധാരണമാണ്.ചിലപ്പോൾ ശരീരവേദന മാത്രമായിരിക്കും ആരംഭലക്ഷണം. രോഗനിർണ്ണയം നടത്തി ചികിത്സ തുടങ്ങാൻ സാധാരണയായി 3 ദിവസം എങ്കിലും എടുക്കും. പനിയുടെ ആരംഭത്തിൽ തന്നെയുണ്ടാകുന്ന വേദനകൾക്കായി വേദനസംഹാരികൾ സ്വയം മെഡിക്കൽ സ്റ്റോറിൽ പോയി വാങ്ങിയോ […]

You May Like

Breaking News

error: Content is protected !!