ഒമാന്‍: മസ്‌കത്ത് ഡ്യൂട്ടിഫ്രീ ക്യാഷ് റാഫില്‍; മലയാളിക്ക് 82 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു

മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ‘ക്യാഷ് റാഫില്‍’ നറുക്കെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചു. ഇത്തവണയും വിജയി പ്രവാസി മലയാളി ആണ്. തൃശൂര്‍ സ്വദേശി ജിയോ തെക്കിനിയത്ത് ജേക്കബിനാണ് ‘ദി ബിഗ് ക്യാഷ് ടിക്കറ്റ്’ നറുക്കെടുപ്പില്‍ ഏകദേശം 82 ലക്ഷം ഇന്ത്യന്‍ രൂപ സമ്മാനമായി ലഭിച്ചത്.

മസ്‌കത്ത് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വെച്ച്‌ സര്‍ക്കാര്‍ പ്രതിനിധികളുടെയും മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് വിജയിയെ തെരഞ്ഞെടുത്തത്.

എല്ലാവര്‍ക്കും റാഫില്‍ നറുക്കെടുപ്പ് മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കാന്‍ ഇനിയും അവസരമുണ്ടെന്ന് മസ്‌കത്ത് ഡ്യൂട്ടി ഫ്രീ അധികൃതര്‍ പറഞ്ഞു. റാഫില്‍ കൂപ്പണ്‍ മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.muscatdutyfree.com സന്ദര്‍ശിച്ചും റാഫിള്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ സാധിക്കും.

കൂടാതെ മസ്‌കത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അറൈവലില്‍ ഉള്ള പുതിയ റാഫിള്‍ കിയോസ്‌ക് വഴിയും ടിക്കറ്റുകള്‍ വാങ്ങാന്‍ അവസരമുണ്ട്. ഓണ്‍ലൈനായി രണ്ട് റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് 10% പ്രമോഷന്‍ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി മസ്‌കത്ത് ഡ്യൂട്ടിഫ്രീ റാഫില്‍ നറുക്കെടുപ്പ് നടത്തിവരുന്നു.

Next Post

കുവൈത്ത്: മൂന്നുമാസം കൊണ്ട് കുവൈത്ത് നാടുകടത്തിയത് 9000 പ്രവാസികളെ - കൂടുതലും ഇന്ത്യക്കാര്‍, ഇനിയുമുണ്ടാവും

Tue Apr 11 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: അടുത്തകാലത്തായി കുവൈത്തില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രവസികളെ സംബന്ധിച്ച്‌ അത്ര ആശ്വസകരമായിട്ടുള്ളതല്ല. ആ ആശങ്ക കൂടുതല്‍ ശക്തമാക്കുന്ന തരത്തിലാണ് കുവൈത്ത് ഈ വര്‍ഷം മാത്രം കയറ്റി അയകപ്പെട്ട പ്രവാസികളുടെ വിവരവും പുറത്ത് വരുന്നത്. 2023 ന്റെ ആദ്യ പാദത്തില്‍ 9,000 പ്രവാസികളെ കുവൈത്ത് നാടുകടത്തിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരില്‍ അധികവും ക്രിമിനല്‍ […]

You May Like

Breaking News

error: Content is protected !!