യു.എസ്.എ: ഒഐസിസി യുഎസ്‌എ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

സാൻഫ്രാൻസിസ്കോ: മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തില്‍ ഓവര്‍സീസ് ഇന്ത്യൻ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്‌എയുടെ (ഒഐസിസി യുഎസ്‌എ) സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്‍റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി.

വൈസ് പ്രസിഡന്‍റ് തോമസ് പട്ടരുമഡിന്‍റെ ഭവനാങ്കണത്തില്‍ കൂടിയ സമ്മേളനം സാൻഫ്രാൻസിസ്‌കോയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ചാപ്റ്റര്‍ പ്രസിഡന്‍റ് അനില്‍ ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു.

കെഎസ്‌യുവില്‍ പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സമയം മുതല്‍ ഉമ്മൻ ചാണ്ടിയുമായുള്ള അടുത്ത ബന്ധം അനില്‍ മാത്യു എടുത്തു പറഞ്ഞു.

വിശുദ്ധനെ പോലെ പോലെ ജീവിച്ച, എല്ലാവരെയും ഒരുപോലെ സ്നേഹിച്ച്‌ എല്ലാവരോടും സ്നേഹത്തിന്‍റെ ഭാഷയില്‍ പ്രതികരിച്ചിരുന്ന, യേശുക്രിസ്തുവിന്‍റെ പാത പിന്തുടര്‍ന്ന ഒരു ജനനേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് റവ. ഫാ. തോമസ് മത്തായി (മനീഷ് അച്ചൻ) പറഞ്ഞു.

ചാപ്റ്റര്‍ ഭാരവാഹികളായ വൈസ് പ്രസിഡന്‍റുമാരായ തോമസ് പട്ടര്‍മഡ്‌, ബിനോയ് ജോര്‍ജ്‌, ട്രഷറര്‍ സജി ജോര്‍ജ്, മീഡിയ കമ്മിറ്റി ചെയര്‍മാൻ ടോം തരകൻ, ചാപ്റ്റര്‍ ജോയിന്‍റ് സെക്രട്ടറി ജോഷ് കോശി, പി.ഒ.ജോണ്‍, രഞ്ജി മുപ്പത്തിയില്‍, തങ്കമ്മ തോമസ്, ഡെയ്സി മാത്യു തുടങ്ങിയവരും അനുശോചനം അറിയിച്ചു.

ജാതി, മത, വര്‍ഗ, രാഷ്‌ട്രീയ ഭേദമെന്യേ എല്ലാ ജനങ്ങളെയും കാരുണ്യപൂര്‍വം ചേര്‍ത്ത് പിടിച്ച ജനനായകന്‍റെ വേര്‍പാടില്‍ എല്ലാവരും ദുഃഖം രേഖപ്പെടുത്തി.

Next Post

യു.കെ: യുകെ വിസ ഫീസ് കുത്തനെ ഉയര്‍ത്തും

Wed Jul 26 , 2023
Share on Facebook Tweet it Pin it Email 2024 ഓടെ യുകെ സര്‍ക്കാര്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കും വിസകള്‍ക്കുമുള്ള നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. നിരക്കുകളില്‍ 20% വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജോലിക്കായി യുകെയിലേക്ക് കുടിയേറാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ ഉപദേശിക്കുന്നു. ജോബ് ഓഫറുകളുള്ളവര്‍ അല്ലെങ്കില്‍ യുകെ തൊഴിലുടമകളുമായി ചര്‍ച്ചകള്‍ നടത്തുന്നവര്‍ ഉയര്‍ന്ന ഫീസ് ഒഴിവാക്കാന്‍ അവരുടെ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ‘അടുത്തവര്‍ഷം പൊതുതെരഞ്ഞെടുപ്പിനെ […]

You May Like

Breaking News

error: Content is protected !!