ഒമാന്‍: അനധികൃത ഗതാഗതത്തിനെതിരെ നടപടി ശക്തമാക്കി ഒമാന്‍

ഒമാനില്‍ അനധികൃത ഗതാഗതത്തിനെതിരെ നടപടി ശക്തമാക്കി ഗതാഗത, വാര്‍ത്തവിനിമയ, വിവര സാങ്കേതിക മന്ത്രാലയം. ഇത്തരത്തിലുള്ള 1440ലേറെ നിയമലംഘനങ്ങള്‍ അധികൃതര്‍ പിടികൂടി.

അനുമതിയില്ലാതെ ചരക്കുകള്‍ കടത്തിയ 546 കേസുകളും കണ്ടെത്തി. ഇങ്ങനെ പിടികൂടിയ ഡ്രൈവര്‍മാര്‍ക്ക് 200 റിയാല്‍ പിഴയും അധികൃതര്‍ ചുമത്തി. ഗതാഗത നിയമം എല്ലാ കമ്ബനികളും വ്യക്തികളും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും പരിശോധന തുടരും.

തലസ്ഥാന നഗരിയിലെ അനധികൃത ടാക്സികെളയും അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്. ഒരു കമ്ബനിയുടെ വിസയിലല്ലാത്തവര്‍ വാഹനത്തില്‍ ഒരുമിച്ചുപോകുമ്ബോള്‍ പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ പിഴയടക്കേണ്ടിവരും. തലസ്ഥാനത്തെ പൊതുഗതാഗത സംവിധാനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുന്നവരും വിമാനത്താവളത്തിലേക്കും മറ്റും ടൂറിസ്റ്റുകളെ കൊണ്ടുപോകുന്നവരും ചരക്ക് കടത്തുന്നത് അനുവദിക്കില്ല. യാത്രക്കാരുടെയും ചരക്കിന്റെയും സുരക്ഷ മുന്‍നിര്‍ത്തി കരയിലെ ഗതാഗതത്തിന് കരാറുകളും രേഖകളും കൊണ്ടുവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Next Post

കുവൈത്ത്: മൂന്നുമാസം കൊണ്ട് കുവൈത്ത് നാടുകടത്തിയത് 9000 പ്രവാസികളെ - കൂടുതലും ഇന്ത്യക്കാര്‍, ഇനിയുമുണ്ടാവും

Tue Apr 11 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: അടുത്തകാലത്തായി കുവൈത്തില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രവസികളെ സംബന്ധിച്ച്‌ അത്ര ആശ്വസകരമായിട്ടുള്ളതല്ല. ആ ആശങ്ക കൂടുതല്‍ ശക്തമാക്കുന്ന തരത്തിലാണ് കുവൈത്ത് ഈ വര്‍ഷം മാത്രം കയറ്റി അയകപ്പെട്ട പ്രവാസികളുടെ വിവരവും പുറത്ത് വരുന്നത്. 2023 ന്റെ ആദ്യ പാദത്തില്‍ 9,000 പ്രവാസികളെ കുവൈത്ത് നാടുകടത്തിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരില്‍ അധികവും ക്രിമിനല്‍ […]

You May Like

Breaking News

error: Content is protected !!