
മസ്കത്ത്: ഫാറൂഖ് കോളജ് പൂർവ വിദ്യാർഥികളുടെ ഒമാനിലെ കൂട്ടായ്മയായ ഫോസ ഒമാൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. അല്‍ ഹൈല്‍ സീബ് വേവ്സ് പാർട്ടി ഹാളില്‍ നടന്ന ഇഫ്താറില്‍ ജനറല്‍ സെക്രട്ടറി എ.പി.
അനസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ‘ഫോസ’ ഒമാൻ ഈ വർഷം കോളജില്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മുനീർ വടകര വിശദീകരിച്ചു. ഇംതിയാസ് റമദാൻ സന്ദേശം നല്‍കി. വ്രതം പരസ്പര സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുകയും കഷ്ടത അനുഭവിക്കുന്നവരോടുള്ള ഐക്യപ്പെടലിന്‍റെ സന്ദേശമാണ് വ്രതം ഉദ്ഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഫോസ’ ഒമാൻ പ്രസിഡൻറ് സുബൈർ സ്വാഗതം പറഞ്ഞു.