യു.കെ: ലണ്ടനില്‍ കൊല്ലപ്പെട്ട യുവാവിന്‍റെ മൃതദേഹം വ്യാഴാഴ്ച കൊച്ചിയിലെത്തിക്കും

ലണ്ടനില്‍ സൗത്ത്‌വാര്‍ക്കില്‍ വച്ച്‌ കുത്തേറ്റ് കൊല്ലപ്പെട്ട പനമ്ബിളളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറിന്‍റെ (37) മൃതദേഹം വ്യാഴാഴ്ച രാവിലെ ഒന്‍പതിന് കൊച്ചിയിലെത്തിക്കും.

ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ബുധനാഴ്ച വൈകുന്നേരത്തോടെ ദുബായിയിലെത്തിക്കുന്ന മൃതശരീരം അവിടെ നിന്നുമാണ് കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്.

പനമ്ബിള്ളി നഗര്‍ എച്ച്‌ഐജി 42 ല്‍ താമസിക്കുന്ന കായംകുളം കുറ്റിത്തെരുവ് സ്വദേശി ശശികുമാറിന്‍റെയും ശ്രീദേവിയുടെയും മകനാണ് മരിച്ച അരവിന്ദ്.

Next Post

ഒമാന്‍: തൊഴില്‍ നിയമ ലംഘനം 41 വിദേശികള്‍ പിടിയില്‍

Tue Jul 11 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 41 വിദേശികളെ അറസ്റ്റ് ചെയ്തു. തൊഴില്‍ മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് നടത്തിയ സംയുക്ത പരിശോധനയില്‍ ആണ് ഇവര്‍ പിടിയിലാകുന്നത്. നിസ്‌വ, സമാഇല്‍ വിലായത്തുകളില്‍ നടത്തിയ പരിശോധനയിലാണ് വിദേശികളെ പിടികൂടുന്നത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

You May Like

Breaking News

error: Content is protected !!