കുവൈത്ത്: തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കുന്നത് നിര്‍ത്തി വെച്ച്‌ അധികൃതര്‍, പ്രവാസികള്‍ക്ക് നേരെ നടപടികള്‍ കടുപ്പിച്ച്‌ കുവൈത്ത്

അടുത്തിടെയായി പ്രവാസികള്‍ക്ക് നേരെ നടപടികള്‍ കടുപ്പിക്കുകയാണ് കുവൈത്ത്. നിയമാനുസൃതമല്ലാതെ ഡ്രൈവിങ് ലൈസന്‍സ് നേടിയ പ്രവാസികളെ കണ്ടെത്തി കടുത്ത നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതിന് പുറമേ ഇപ്പോള്‍ അടുത്ത തിരിച്ചടി.

കുവെെറ്റിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കുന്നത് അധികൃതര്‍ നിര്‍ത്തി വെച്ചു. കുവെെറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റേതാണ് ഈ തീരുമാനം. അതിനാല്‍ 6,250 പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതാണ് അധികൃതര്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. കെട്ടിട നിര്‍മാണ മേഖല, എ‍ഞ്ചിനീയറിങ്, ബാങ്കിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിലെ തൊഴിലുകളില്‍ പെര്‍മിറ്റ് നല്‍കുന്നത് ആണ് കുവെെറ്റ് അധികൃതര്‍ നിര്‍ത്തി വെച്ചിരിക്കുന്നത്.

ഈ തൊഴില്‍ മേഖലയില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് അധികൃതരുടെ ഈ നടപടി കനത്ത തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കുന്നത് തടയപ്പെട്ട പ്രവാസികള്‍ ഏത് രാജ്യക്കാരാണെന്ന് വിവരം അധികൃതര്‍ പുറത്തിവിട്ടിട്ടില്ല.രാജ്യത്ത് എഞ്ചിനീയറിങ് രംഗത്തെ ജോലികള്‍ ചെയ്യുന്നവര്‍ക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്. അതിനാല്‍ പരിശോധനകള്‍ ഉള്‍പ്പടെയുള്ള നടപടികള്‍ ഇതുമായി ബന്ധപ്പെട്ട് പാലിക്കേണ്ടതുണ്ട്. അക്കൗണ്ടിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് ഇത്തരത്തിലുള്ള പരിശോധനകളും സര്‍ട്ടിഫിക്കറ്റുകളും എല്ലാം ആവശ്യമായി വരും എന്ന നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇത് കൂടാതെ ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയവര്‍ക്ക് പുറമെ വിദ്യാഭ്യാസ യോഗ്യതയും അവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന തസ്‍തികയും തമ്മില്‍ പൊരുത്തക്കേട് ഉണ്ടെങ്കില്‍ അവര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ല. വ്യാജ കമ്ബനികളുടെ പേരില്‍ റിക്രൂട്ട് മെന്റില്‍ കുവെെറ്റില്‍ എത്തി പിന്നീട് അതേ വിസയില്‍ ഇപ്പോള്‍ മറ്റു കമ്ബനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിസ പുതുക്കി നല്‍ക്കില്ലെന്നാണ് തീരുമാനം. വിദ്യാഭ്യാസ യോഗ്യതകളുമായി വ്യക്തവരുത്തുകയും ജോലിയും വിദ്യാഭ്യാസ യോഗ്യതയും ശരിയാണെന്ന് നല്‍കിയാല്‍ മാത്രമേ തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുകയുള്ളു. ഇതില്‍ ആണ് കുവെെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Next Post

വ്യാജ ഇ-കൊമേഴ്സ് സൈറ്റുകള്‍ വ്യാപകം പണം നഷ്ടപ്പെടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

Wed Apr 5 , 2023
Share on Facebook Tweet it Pin it Email വ്യാജ ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ സൃഷ്ടിച്ച്‌ ആളുകളെ വ്യാജ ഡിസ്കൗണ്ടുകളിലേക്കും ഡീലുകളിലേക്കും ആകര്‍ഷിക്കുന്ന സൈബര്‍ സംഘങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതിശയിപ്പിക്കുന്ന വിലക്കുറവും ഓഫറുകളും നല്‍കി ആളുകളെ വലവീശി പണം തട്ടുന്ന സംഘങ്ങള്‍ പലയിടത്തും പിടയിലായിട്ടുണ്ട്. ബിഗ് ബസാര്‍, ഡി-മാര്‍ട്ട്, ബിഗ് ബാസ്കറ്റ് തുടങ്ങിയ കമ്ബനികളുടെ പേരില്‍ വ്യാജ വെബ്സൈറ്റുകള്‍ സൃഷ്ടിക്കുകയും ജനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത സംഘത്തിലെ […]

You May Like

Breaking News

error: Content is protected !!