ഒമാന്‍: പോലീസിനെ ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ചു – വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

മസ്‌കത്ത്: പോലീസിനെ ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. വാഹനാപകടത്തിലാണ് ഇരുവരും മരിച്ചത്.

ഒമാനിലാണ് സംഭവം. സലാല വിലായത്തില്‍ റോയല്‍ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് അപകടം സംഭവിച്ചത്.

റോയല്‍ ഒമാൻ പോലീസ് പിടികൂടാൻ ശ്രമിച്ചത് ക്രിമിനല്‍ കേസില്‍ സംശയിക്കുന്ന ഒമാൻ സ്വദേശികളെയാണ്. വാഹനം ട്രാഫിക്കിന്റെ എതിര്‍ ദിശയില്‍ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിക്കവേ, മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്ന് റോയല്‍ ഒമാൻ പോലീസ് അറിയിച്ചു.

സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപിപ്പിച്ച്‌ നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Next Post

കുവൈത്ത്: ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ നാല് സഹപ്രവര്‍ത്തകര്‍ അറസ്റ്റില്‍

Fri Sep 22 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കൈക്കൂലി കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ കുവൈത്ത് മിനിസ്റ്ററി ഓഫ് ഇന്‍റീരിയര്‍ വിഭാഗം അറസ്റ്റ് ചെയ്തു. മൂന്ന് ആഴ്ചകള്‍ക്ക് മുമ്ബാണ് അല്‍ മത് ല ഏരിയയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ബംഗ്ലാദേശ് പൗരൻ കുത്തേറ്റ് മരിച്ചത്. അഞ്ചാമത്തെ പ്രതി ഒളിവിലാണ്. കൈക്കൂലി നല്‍കാൻ വിസമ്മതിച്ചതിനാലാണ് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. […]

You May Like

Breaking News

error: Content is protected !!