ഒമാന്‍: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗത്തിന് പുതിയ ഭാരവാഹികള്‍

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗത്തിന്റെ 2023-24 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സന്തോഷ് കുമാര്‍ വി(കണ്‍വീനര്‍), വിജയന്‍ കെ.വി (കോ കണ്‍വീനര്‍), അംബുജാക്ഷന്‍ എം.കെ(ഖജാന്‍ജി) എന്നിവരോടൊപ്പം വിവിധ ഉപവിഭാഗങ്ങളുടെ സെക്രട്ടറിമാരെയും തിരഞ്ഞെടുത്തു.

നൗഫല്‍ പുനത്തില്‍ (സാമൂഹ്യ ക്ഷേമം), സന്തോഷ് എരിഞ്ഞേരി (കായിക വിഭാഗം), ശ്രീവിദ്യ രവീന്ദ്രന്‍ (ബാല വിഭാഗം), ജഗദീഷ് കെ (സാഹിത്യ വിഭാഗം), ശ്രീജ രമേഷ് (വനിതാ വിഭാഗം), വിനോദ് കുമാര്‍ എം.എസ് (ശാസ്ത്ര സാങ്കേതിക വിഭാഗം) എന്നിവരാണ് വിവിധ ഉപവിഭാഗങ്ങളുടെ സെക്രട്ടറിമാര്‍.

കെ.വി വിജയന്‍ കലാ വിഭാഗം സെക്രട്ടറിയുടെ അധിക ചുമതല കൂടി വഹിക്കും. മാര്‍ച്ച്‌ പത്തിന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ ചേര്‍ന്ന കേരള വിഭാഗം അംഗങ്ങളുടെ പൊതുയോഗമാണ് ഐകകണ്‌ഠ്യേന ഭാരവാഹികളെ തെരഞ്ഞെടുത്തത്. രണ്ട് വര്‍ഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.

Next Post

കുവൈത്ത്: വിങ്‌സ് കുവൈത്ത് അംഗത്വവിതരണം

Tue Mar 21 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: തൃക്കരിപ്പൂര്‍ പാലിയേറ്റിവ് കെയര്‍ സൊസൈറ്റി കുവൈത്ത് ശാഖ (വിങ്‌സ് കുവൈത്ത്) മെംബര്‍ഷിപ്/പ്രിവിലേജ് കാര്‍ഡ് വിതരണം ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മെട്രോ മെഡിക്കല്‍ കെയര്‍ ചെയര്‍മാനും സി.ഇ.ഒയും വിങ്‌സ് കുവൈത്ത് രക്ഷാധികാരിയുമായ മുസ്തഫ ഹംസ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി സ്വദേശി ബെന്നി വര്‍ഗീസ് ആദ്യ കാര്‍ഡ് ഏറ്റുവാങ്ങി. വിങ്‌സ് കുവൈത്ത് ചെയര്‍മാന്‍ […]

You May Like

Breaking News

error: Content is protected !!