ഒമാന്‍: സമസ്ത സമ്മേളനത്തിന് ഒമാനിലും ഐക്യദാര്‍ഢ്യം

മസ്കത്ത്: ബംഗളൂരുവില്‍ നടക്കുന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന് മസ്കത്ത് റേഞ്ച് ജംഇയത്തുല്‍ മുഅല്ലിമീൻ മദ്റസകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു.

സമസ്ത പിന്നിട്ട വർഷങ്ങളിലെ നാള്‍വഴികള്‍, മണ്‍മറഞ്ഞുപോയ പണ്ഡിതന്മാരെയും നേതാക്കളെയും അനുസ്മരിക്കല്‍, സമസ്ത പോഷക സംഘടനകളെയും നേതാക്കളെയും പരിചയപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ വിഷയാവതരണം നടന്നു. മസ്കത്ത് സുന്നി സെന്‍റർ മദ്റസയില്‍ നടന്ന ഐക്യദാർഢ്യ സംഗമത്തില്‍ പ്രിൻസിപ്പല്‍ എൻ. മുഹമ്മദലി ഫൈസി, ശക്കീർ ഹുസൈൻ ഫൈസി, മുഹമ്മദ് ത്വാഹാ ദാരിമി, അബ്ദുറഹ്മാൻ മുസ്ലിയാർ, മദ്റസ കണ്‍വീനർ അബ്ദുസലീം എന്നിവർ സംസാരിച്ചു. സമ്മേളനം കാണാൻ മദ്റസയില്‍ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.

Next Post

കുവൈത്ത്: ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കങ്ങള്‍ക്ക് ഭരണകൂടം നേതൃത്വം നല്‍കുന്നു -പി.കെ. ബിജു

Tue Jan 30 , 2024
Share on Facebook Tweet it Pin it Email കുവൈത്ത്സിറ്റി: സെക്കുലറിസം തകർത്ത് ഇന്ത്യയെ മത രാജ്യമാക്കി തീർക്കാനുള്ള നീക്കങ്ങള്‍ക്ക്‌ ഭരണകൂടം തന്നെ നേതൃത്വം നല്‍കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു. ഇതിന്റെ ഭാഗമായിട്ടാണ് ഭരണഘടന ചുമതല വഹിക്കുന്ന പ്രധാനമന്ത്രി ഒരു പ്രത്യേക മതത്തിന്റെ മതപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അബ്ബാസിയ സെൻട്രല്‍ സ്കൂളില്‍ നടന്ന കല കുവൈത്ത് 45ാ‍ം വാർഷിക പൊതുസമ്മേളനത്തില്‍ […]

You May Like

Breaking News

error: Content is protected !!