കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് വിസ നടപടികളില്‍ നല്‍കിയ പ്രത്യേക ആനുകൂല്യം ഈ മാസം അവസാനിക്കും. ആറു മാസമായി രാജ്യത്തിനു പുറത്തുള്ള കുവൈത്ത് വിസയുള്ള പ്രവാസികള്‍ ജനുവരി 31നു മുമ്ബ് തിരിച്ച് പ്രവേശിക്കണം. അല്ലാത്തപക്ഷം ഇവരുടെ റെസിഡന്‍സ് പെര്‍മിറ്റ് റദ്ദാകും. ഇതോടെ വിസയുള്ള പലരും കുവൈത്തില്‍ മടങ്ങിയെത്തി.
കോവിഡിനെ തുടര്‍ന്ന് കുടുംബങ്ങളെ നാട്ടിലാക്കിയ പലരും ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നുണ്ട്. വിസ നഷ്ടപ്പെടാതിരിക്കാന്‍ കുവൈത്തില്‍ വന്ന് മടങ്ങുന്നവരും ഉണ്ട്. മൂന്നു വര്‍ഷത്തിനുശേഷം കുടുംബം നാട്ടില്‍നിന്ന് എത്തിയതായും നടപടിക്രമങ്ങളില്‍ ഒരു പ്രയാസവും നേരിട്ടില്ലെന്നും ഒരു പ്രവാസി അറിയിച്ചു. സ്വകാര്യ കമ്ബനി വിസയായ 18ാം നമ്ബറിലുള്ളവര്‍ക്ക് 2022 ഒക്ടോബര്‍ 31 ആയിരുന്നു തിരിച്ചെത്താനുള്ള അവസാന ദിവസം. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നേരത്തേ ഈ ആനുകൂല്യം റദ്ദാക്കിയിരുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ 17ാം നമ്ബര്‍ വിസ, കുടുംബ വിസ തുടങ്ങി ദീര്‍ഘകാലമായി രാജ്യത്തിനു പുറത്തുള്ളവര്‍ക്കെല്ലാം ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. 31നു ശേഷം മറ്റൊരു അവസരം ഉണ്ടാകില്ല. റെസിഡന്‍സ് പെര്‍മിറ്റ് റദ്ദായാല്‍ പുതിയ നടപടിക്രമങ്ങളും അംഗീകാരവും ഇല്ലാതെ രാജ്യത്ത് വീണ്ടും പ്രവേശിക്കാന്‍ കഴിയില്ല.കോവിഡ് സാഹചര്യത്തില്‍ രോഗം പടരുന്നത് ചെറുക്കല്‍, വിമാന സര്‍വിസ് റദ്ദാകല്‍, തൊഴില്‍ മേഖലയുടെ അടഞ്ഞുകിടക്കല്‍ എന്നിവ കണക്കിലെടുത്താണ് കുവൈത്ത് വിസയുള്ള രാജ്യത്തിന് പുറത്തു കഴിയുന്ന വിദേശികള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കിയത്. കുവൈത്ത് റെസിഡന്‍സി നിയമപ്രകാരം വിദേശികള്‍ക്ക് രാജ്യത്തിനു പുറത്ത് തുടര്‍ച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറു മാസമാണ്. ഈ മാസം അവസാനത്തോടെ ഈ പ്രത്യേകാവകാശങ്ങളെല്ലാം അവസാനിക്കും.