ഒമാന്‍: വാഹനാപകടം ആലപ്പുഴ സ്വദേശി ഒമാനില്‍ മരിച്ചു

മസ്കത്ത്: മസ്കത്തിലുണ്ടായ വാഹന അപകടത്തില്‍ ആലപ്പുഴ സ്വദേശി മരണപ്പെട്ടു. ചേര്‍ത്തല അവലോകുന്ന് സൗത്ത് ആര്യാട് വെളിയില്‍ വീട്ടില്‍ വിനോദ്കുമാര്‍ (41) ആണ് മരിച്ചത്.

അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ട് ആഴ്ചമുമ്ബാണ് ഒമാനില്‍ എത്തുന്നത്. മുമ്ബ് മസ്കത്തില്‍ ഉണ്ടായിരുന്ന ഇദ്ദേഹം ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.

പിതാവ്: മോഹനൻ. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: രശ്മി. മക്കള്‍: ആവണി, അമ്ബാടി. മസ്കത്ത് റോയല്‍ ഒമാൻ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Next Post

കുവൈത്ത്: സാങ്കേതിക കൈമാറ്റത്തിന് വാതില്‍ തുറന്ന് ഇന്ത്യയും കുവൈത്തും

Tue Oct 24 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: സാങ്കേതിക കൈമാറ്റത്തിന് വാതിലുകള്‍ തുറന്ന് ഇന്ത്യയും കുവൈത്തും. കുവൈത്ത് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്ത്യ-കുവൈത്ത് ഇൻഫര്‍മേഷൻ ടെക്നോളജി കോണ്‍ഫറൻസ് ഇതിലേക്കുള്ള ആദ്യ ചുവടുവെപ്പായി. കുവൈത്ത് ചേംബര്‍ ഓഫ് കോമേഴ്‌സ്, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി), നാസ്‌കോം എന്നിവയുമായി സഹകരിച്ചാണ് കോണ്‍ഫറൻസ് സംഘടിപ്പിച്ചത്. കോണ്‍ഫറൻസിന്റെ ഭാഗമായി ഐ.ടി.ഇ.എസ് മേഖലയിലെ വിവിധ കമ്ബനികളിലെ പ്രതിനിധികള്‍ […]

You May Like

Breaking News

error: Content is protected !!