ഒമാന്‍: ഒമാനില്‍ മുസന്ദം ഗവര്‍ണറേറ്റില്‍ ബോട്ടുകള്‍ക്ക് തീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു, പതിനൊന്ന് പേര്‍ക്ക് പരിക്ക്

ഒമാനില്‍ 2 പ്രവാസി മലയാളികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നാലെ മറ്റൊരു നടുക്കുന്ന അപകട വാര്‍ത്തയാണ് പുറത്തുവരുന്നത്. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ ബോട്ടുകള്‍ക്ക് തീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖസബ് തുറമുഖത്താണ് ഈ നടുക്കുന്ന സംഭവം ഉണ്ടായത്. തീപ്പിടത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തുറമുഖത്ത് തീരത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ബോട്ടിലാണ് ആദ്യം തീപ്പിടിച്ചത്.

പിന്നീട് മറ്റു രണ്ട് ബോട്ടുകളിലേക്ക് തീ പടരുകയായിരുന്നു. അങ്ങനെ മൂന്ന് ബോട്ടുകളിലും തീപിടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. യുറോപ്യന്‍ വംശജനാണ് അപകടത്തില്‍ മരിച്ചതെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

അപകടത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിന്റെ ചിത്രങ്ങള്‍ ഒമാന്‍ റോയല്‍ പോലീസ് ആണ് പുറത്തുവിട്ടത്. മുസന്ദം ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, കോസ്റ്റ് ഗാര്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു.

ഇവരുടെ കൃത്യമായ ഇടപെടല്‍ കാരണം കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി. മറ്റൊു സംഭവത്തില്‍ ഖസബ് വിലായത്തില്‍ ബോട്ട് അപകടത്തില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 15 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ആരോഗ്യ മന്ത്രാലയത്തിന്റെ ബോട്ടാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയത്. എട്ടു ഒമാനി പൗരന്മാരും ഏഴു വിദേശികളുമാണ് ബോട്ടിലുണ്ടായിരുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: കുവൈത്ത് കേരള ഇസ്‍ലാഹി സെന്‍റര്‍ ഇഫ്താര്‍ സമ്മേളനം

Sun Apr 9 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‍ലാഹി സെന്‍റര്‍ ഇഫ്താര്‍ സമ്മേളനം ഖൈത്താന്‍ മസ്ജിദ് ഫജജിയില്‍ നടന്നു. ഇസ്‍ലാഹി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് സി.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. മൗലവി സമീര്‍ അലി എകരൂല്‍ ‘സഹവര്‍ത്തിത്വത്തിന്റെ സ്വാഹാബാ മാതൃകകള്‍’ എന്ന വിഷയത്തിലും […]

You May Like

Breaking News

error: Content is protected !!