ഒമാന്‍: ഒമാന്‍ മമ്മൂട്ടി ഫാന്‍സ്‌ ക്രിസ്റ്റഫര്‍ വിജയാഘോഷവും ഫാന്‍സ്‌ ഷോയും സംഘടിപ്പിച്ചു

മസ്കത്ത്: ഒമാന്‍ മമ്മൂട്ടി ഫാന്‍സ്‌ ആന്‍ഡ് വെല്‍ഫേര്‍ അസോസിയേഷന്‍ ക്രിസ്റ്റഫര്‍ വിജയാഘോഷവും ഫാന്‍സ്‌ ഷോയും സംഘടിപ്പിച്ചു. ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഒമാന്‍ അവന്യുസ് മാളില്‍ ആണ് ക്രിസ്റ്റഫര്‍ ഫാന്‍സ്‌ ഷോ പ്രദര്‍ശിപ്പിച്ചത്.

ഒമാന്‍ അവന്യുസ് മാളിലെ സിനിപോളീസില്‍ നടത്തിയ പ്രദര്‍ശനം നൂറ്റിഅമ്ബതോളം ആരാധകര്‍ കേക്ക് മുറിച്ചും മധുരം വിതരണം നല്‍കിയും ആഘോഷിച്ചു. നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ക്രിസ്റ്റഫര്‍ മികച്ച പ്രേക്ഷക അഭിപ്രായം ഇതിനോടകം തന്നെ നേടിയിട്ടുണ്ട്. ക്രിട്ടിക്സിന്‍റെ ഇടയിലും സാധാ പ്രേക്ഷകരുടെ ഇടയിലും മികച്ച അഭിപ്രായം നേടിയ ചിത്രം ബി ഉണ്ണികൃഷ്ണന്‍ ഉദയകൃഷ്ണ ടീമിന്‍റെ തിരിച്ചു വരവാണ് എന്ന് വിലയിരുത്തുന്നു.

മലബാര്‍ മജ്‌ലിസ് റസ്റ്റോറന്‍റ് മാനേജിങ് ഡയറക്ടര്‍ ഫിര്‍ദൗസ് നിടുന്തോള്‍, ഒമാന്‍ അവന്യൂസ് മാള്‍ മാനേജര്‍ ആദര്‍ശ് എന്നിവര്‍ പങ്കെടുത്തു. മമ്മൂട്ടി ഫാന്‍സ്‌ പ്രവര്‍ത്തകര്‍ ആയ അജിത് സൈന്‍, വിശ്വാസ് എന്നക്കാട്, ഗഫൂര്‍, ആഷിക് സകരിയ, അനീഷ് സലിം, എബി ജോര്‍ജ്, സഞ്ജയ് നെന്മാറ, ജേക്കബ്, ഹാഷിം എന്നിവര്‍ നേതൃത്വം നല്‍കി.

Next Post

കുവൈത്ത്: സൈബര്‍ ക്രൈം വര്‍ധിക്കുന്നു ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Sun Feb 12 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: സൈബര്‍ ക്രൈം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. സൈബര്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരുമായി ഉടന്‍ ബന്ധപ്പെടണമെന്ന് മന്ത്രാലയം അറിയിച്ചു. ബാങ്ക്, ടെലികോം കമ്ബനികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണെന്ന വ്യാജേന സന്ദേശങ്ങളും ഫോണ്‍ കോളുകളും വഴി വ്യക്തി വിവരങ്ങള്‍ ശേഖരിച്ചുള്ള തട്ടിപ്പ് വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്ത് മൊബൈല്‍ […]

You May Like

Breaking News

error: Content is protected !!