ഒമാന്‍: സലാല-മസ്‌കത്ത് വിമാന നിരക്ക് കുറഞ്ഞേക്കുമെന്ന് സൂചന

മസ്‌കത്ത്: സലാല-മസ്‌കത്ത് വിമാന നിരക്ക് കുറഞ്ഞേക്കുമെന്ന് സൂചന. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നിര്‍ദേശം സലാല വിമാനത്താവളത്തില്‍ നടപ്പാക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അറിയിച്ചു.

മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന വിലയ്ക്ക് തുല്യമായി സലാല വിമാനത്താവളത്തിനും ഉടനെ നേരിട്ടുള്ള സബ്‌സിഡി നല്‍കണമെന്നാണ് മന്ത്രിസഭാ യോഗത്തില്‍ സുല്‍ത്താന്‍ നിര്‍ദേശം നല്‍കിയത്.

മസ്‌കത്തില്‍ നിന്ന് സലാലയിലേക്ക് സലാം എയറില്‍ 30 ഒമാനി റിയാലും ഒമാന്‍ എയറില്‍ 50 റിയാലുമാണ്. ഇതിനാല്‍, അധികപേരും ആയിരത്തോളം കിലോ മീറ്റര്‍ റോഡ് മാര്‍ഗമാണ് പോകാറുള്ളത്. മഴക്കാലത്തും കഠിനചൂടിലും ഈ യാത്ര അപകടകരവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്.

Next Post

കുവൈത്ത്: കുവൈത്തിലേക്ക് കൂടുതല്‍ രാജ്യങ്ങളില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യും

Fri Jun 2 , 2023
Share on Facebook Tweet it Pin it Email കുവൈത്തിലേക്ക് കൂടുതല്‍ രാജ്യങ്ങളില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. ഇത്യോപ്യയില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള കരാറില്‍ ഒപ്പിട്ടതായി കുവൈത്ത് ഫെഡറേഷന്‍ ഓഫ് ഡൊമസ്റ്റിക് ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫിസുകളുടെ തലവന്‍ ഖാലിദ് അല്‍ ദഖ്‌നാന്‍ അറിയിച്ചു.കരാര്‍ പ്രകാരം കുവൈത്തിലേക്ക് വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇത്യോപ്യന്‍ ഫെഡറേഷന്‍ ഓഫ് ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ആവശ്യമായ പരിശീലനം നല്‍കും. കൂടുതല്‍ വീട്ടുജോലിക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് […]

You May Like

Breaking News

error: Content is protected !!