കുവൈറ്റ്‌: പട്ടിണി ഏറ്റവും കുറവ് കുവൈറ്റില്‍

കുവൈറ്റ് സിറ്റി: 121 രാജ്യങ്ങളുടെ പട്ടികയില്‍ പട്ടിണി ഏറ്റവും കുറവുള്ള രാജ്യമായി കുവൈറ്റ് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് പട്ടിണിയും പോഷകാഹാരക്കുറവും ഏറെക്കുറെ പൂജ്യം എന്നാണ് കണക്ക്.

പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ളോബല്‍ ഹംഗര്‍ ഇന്‍ഡക്സിലാണ് വിവരം. ചൈന, തുര്‍ക്കി എന്നിവയുള്‍പ്പെടെ 17 രാജ്യങ്ങള്‍ സൂചികയില്‍ മികച്ച പ്രകടനം നടത്തി.

ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയാറാക്കുന്നത്. നാല് പരാമീറ്ററുകളുടെ അടിസ്ഥാനത്തിലാണ് ജി.എച്ച്‌.ഐ സ്കോറുകള്‍ തയാറാക്കുന്നത്.

പോഷകാഹാരക്കുറവ്, ചൈല്‍ഡ് വേയ്സ്ററിങ് (അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ അവരുടെ നീളത്തിനനുസരിച്ച്‌ ശരീരഭാരം ഉണ്ടോ, കടുത്ത പോഷകാഹാരക്കുറവ് തുടങ്ങിയവ), കുട്ടികളുടെ വളര്‍ച്ച (അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ പ്രായത്തിന് അനുസരിച്ചുള്ള ശരാശരി ഉയരം, പോഷകാഹാരക്കുറവ്), ശിശുമരണം (അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണ നിരക്ക്) എന്നിവയാണവ.

ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച്‌ ആറ് റാങ്ക് മോശമാകുകയാണു ചെയ്തത്. കഴിഞ്ഞ വര്‍ഷം 116 രാജ്യങ്ങളുടെ പട്ടികയില്‍ 101ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 107ലായി. അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ളാദേശ്, നേപ്പാള്‍ എന്നിവയേക്കാള്‍ മോശമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ അവസ്ഥ. 2020ല്‍ 107 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 94ാം സ്ഥാനമായിരുന്നു.

Next Post

മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ചില്‍ ഇനി വലിയ മാറ്റം; ഇനി സംഭവം മാറിപ്പോകില്ല.!

Mon Oct 17 , 2022
Share on Facebook Tweet it Pin it Email ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ എന്തെങ്കിലും പുതിയ വിവരം തേടുകയാണെങ്കില്‍ എന്ത് ചെയ്യും, സ്വഭാവിക ഉത്തരം ഗൂഗിളില്‍ തിരയും എന്നത് തന്നെയാണ്. അത് വീഡിയോ, ഇമേജുകള്‍, വാര്‍ത്തകള്‍, വിവരങ്ങള്‍ എന്തിനും അങ്ങനെയാണ്. അതിനാല്‍ തന്നെ തങ്ങളുടെ ഏറ്റവും വലിയ വരുമാന സ്രോതസയ സെര്‍ച്ച്‌ സംവിധാനത്തില്‍ നിരന്തരം അപ്ഡേഷനുകള്‍ കൊണ്ടുവരാന്‍ ഗൂഗിള്‍ ശ്രദ്ധിക്കാറുണ്ട്. ഗൂഗിള്‍ സെര്‍ച്ചിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം. […]

You May Like

Breaking News

error: Content is protected !!