മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ചില്‍ ഇനി വലിയ മാറ്റം; ഇനി സംഭവം മാറിപ്പോകില്ല.!

ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ എന്തെങ്കിലും പുതിയ വിവരം തേടുകയാണെങ്കില്‍ എന്ത് ചെയ്യും, സ്വഭാവിക ഉത്തരം ഗൂഗിളില്‍ തിരയും എന്നത് തന്നെയാണ്.

അത് വീഡിയോ, ഇമേജുകള്‍, വാര്‍ത്തകള്‍, വിവരങ്ങള്‍ എന്തിനും അങ്ങനെയാണ്. അതിനാല്‍ തന്നെ തങ്ങളുടെ ഏറ്റവും വലിയ വരുമാന സ്രോതസയ സെര്‍ച്ച്‌ സംവിധാനത്തില്‍ നിരന്തരം അപ്ഡേഷനുകള്‍ കൊണ്ടുവരാന്‍ ഗൂഗിള്‍ ശ്രദ്ധിക്കാറുണ്ട്.

ഗൂഗിള്‍ സെര്‍ച്ചിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം. വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളും, പരസ്യങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയുന്നത് ഉപയോക്താക്കള്‍ക്ക് എളുപ്പം സാധിക്കും. മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ച്‌ പേജിലാണ് ഈ അപ്ഡേഷന്‍ വന്നിരിക്കുന്നത്.

ഗൂഗിള്‍ അതിന്റെ സെര്‍ച്ച്‌ റിസല്‍ട്ടുകളില്‍ ‘ad’എന്ന ലേബലിന് പകരം ‘sponsored’ എന്ന ടാഗ് നല്‍കുന്നു. മൊബൈലിലേക്കും ഈ മാറ്റം ഗൂഗിള്‍ എത്തിക്കുന്നു. ഗൂഗിള്‍ സെര്‍ച്ച്‌ ഉടന്‍ തന്നെ ഡെസ്‌ക്‌ടോപ്പ് പതിപ്പില്‍ ഈ മാറ്റം പരീക്ഷിക്കാന്‍ തുടങ്ങും. ബോള്‍ഡിലുള്ള ‘sponsored’ ലേബല്‍ സൈറ്റ് URL-ന് മുകളില്‍ ഒരു പ്രത്യേക വരിയില്‍ ദൃശ്യമാകും.

“ഈ പുതിയ ലേബലും അത് പ്രധാന സ്ഥാനത്ത് വരുന്നു എന്നതും സെര്‍ച്ച്‌ റിസല്‍ട്ടുകളില്‍ നിന്നും തങ്ങള്‍ക്ക് വേണ്ട കാര്യം തിരിച്ചറിയാനും, സെര്‍ച്ച്‌ രീതി ഉന്നതനിലവാരം പുലര്‍ത്തുന്നതും ഉറപ്പാക്കും. ഒപ്പം പണം മുടക്കിയുള്ള കണ്ടന്‍റിനെ വ്യത്യസ്തമായി തന്നെ നിര്‍ത്തും” – ഗൂഗിള്‍ പ്രസ്താവനയില്‍ പറയുന്നു.

സെര്‍ച്ച്‌ റിസല്‍ട്ടില്‍ നിന്നും പെയ്ഡ് സെര്‍ച്ച്‌ റിസല്‍ട്ടുകള്‍ വേര്‍തിരിച്ചറിയാന്‍ പരിഷ്‌ക്കരണം ഉപയോക്താക്കളെ സഹായിക്കും. ലേബലുകള്‍ക്കൊപ്പം, തിരയല്‍ ഫലങ്ങളില്‍ ഗൂഗിള്‍ സൈറ്റിന്റെ പേരുകള്‍ പ്രദര്‍ശിപ്പിക്കും. ഒരു വര്‍ഷത്തോളം നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷയാണ് ഈ പരിഷ്കാരം ഗൂഗിള്‍ നടപ്പിലാക്കുന്നത്.

“ഉപയോക്താവിന്‍റെ പ്രതികരണവും, ഗൂഗിളില്‍ പരസ്യം ചെയ്യുന്ന പരസ്യദാതാവിന് ഗുണം ലഭിക്കുന്ന രീതിയും ഒരേ പോലെ പരിഗണിച്ചാണ് സെര്‍ച്ച്‌ ഫലങ്ങളില്‍ ഈ പുതിയ രീതി നടപ്പിലാക്കിയത്. ” ഗൂഗിള്‍ വക്താവ് പറഞ്ഞു. പ്രസ്താവന.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ച സംഭവം പ്രവാസി അധ്യാപിക അറസ്റ്റില്‍

Tue Oct 18 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ച സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ പ്രവാസി അധ്യാപികയെ അറസ്റ്റ് ചെയ്തു. അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി വ്യക്തമായതായി മുബാറക് അല്‍ കബീര്‍ ഡിസ്ട്രിക്‌ട് ആക്ടിംഗ് ഡയറക്ടര്‍ മുഹമ്മദ് അയ്ദ് അല്‍ അജ്മി സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് അല്‍ അജ്മിയെ […]

You May Like

Breaking News

error: Content is protected !!