വുഹാനില്‍ ആദ്യം വ്യാപിച്ച വൈറസിനേക്കാള്‍ ശക്തം ഇപ്പോള്‍ ലോകത്തു പടരുന്ന ബിഎഫ് 7 വകഭേദം

വുഹാനില്‍ ആദ്യമായി വ്യാപിച്ച വൈറസിനോക്കാള്‍ ബിഎഫ് 7 വകഭേദത്തിന് 4 മടങ്ങിലധികം ഉയര്‍ന്ന ന്യൂട്രലൈസേഷന്‍ പ്രതിരോധമുണ്ടെന്നാണ് സെല്‍ ഹോസ്റ്റ് ആന്‍ഡ് മൈക്രോബ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. അതായത് വാക്സിനേഷനിലൂടെയോ ആര്‍ജിത പ്രതിരോധശേഷിയിലൂടെയോ ഒരു ശരീരത്തിന് ഈ വകഭേദത്തിന്റെ ഇന്‍ഫെക്ടിവിറ്റിയെ എളുപ്പത്തില്‍ തടയാനാകില്ലെന്ന് ചുരുക്കം. ഇവയ്ക്ക് പ്രതിരോധം കൂടുതലാണെങ്കിലും ഏറ്റവും അപകടകാരിയെന്ന് പറയാനാകില്ലെന്നും പഠനം വിലയിരുത്തിയിട്ടുണ്ട്. ആന്റിബോഡികളില്‍ നിന്ന് കൂടുതല്‍ പ്രതിരോധശേഷിയുള്ള ബിക്യൂ 1 ഉള്‍പ്പെടെയുള്ള മറ്റ് വകഭേദങ്ങളുമുണ്ട്.

ചൈന നിര്‍മിച്ച സിനോവാകും സിനോഫോമും വളരെ മോശം വാക്‌സിനുകളാണെന്നും റിപ്പോര്‍ട്ട് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജനങ്ങളെ കൊവിഡ് മൂലമുള്ള മരണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ വാക്‌സിനുകള്‍ക്കുള്ള ശേഷി പരിമിതമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ചൈനീസ് ജനത ആര്‍ജിച്ച കൊവിഡിനെതിരായ പ്രതിരോധശേഷി താരതമ്യേനെ ദുര്‍ബലമാണെന്നാണ് പഠനം പറയുന്നത്. ഇതാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്. കടുത്ത ആശങ്കയുടെ ആവശ്യം നിലവിലില്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനമെങ്കിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും മുന്നറിയിപ്പുണ്ട്.

Next Post

യു.കെ: യുകെയില്‍ താപനില മൈനസിലേക്ക് - ഗതാഗതം തടസപ്പെടും

Mon Jan 16 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: സൗത്ത് മേഖലയില്‍ മഞ്ഞ് കൊടുങ്കാറ്റുകള്‍ വീശിയടിക്കുന്നതോടെ രാജ്യത്ത് താപനില വീണ്ടും കുത്തനെ താഴ്ന്നു. -10 സെല്‍ഷ്യസ് വരെയുള്ള തണുപ്പാണ് രാജ്യത്തേക്ക് വീശിയടിച്ചത്. ബ്രൈറ്റണ്‍, ചിചെസ്റ്റര്‍, കാന്റര്‍ബറി, ഡോവര്‍ എന്നിവിടങ്ങളില്‍ രാവിലെ 2 മുതല്‍ 8 വരെ മെറ്റ് ഓഫീസ് മഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൗത്ത് മേഖലയില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ സ്‌കോട്ട്ലണ്ടിന് മഞ്ഞും, ഐസും നേരിടേണ്ടി വരും. […]

You May Like

Breaking News

error: Content is protected !!