കുവൈറ്റ്‌: കുവൈത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ച സംഭവം പ്രവാസി അധ്യാപിക അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ച സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ പ്രവാസി അധ്യാപികയെ അറസ്റ്റ് ചെയ്തു. അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി വ്യക്തമായതായി മുബാറക് അല്‍ കബീര്‍ ഡിസ്ട്രിക്‌ട് ആക്ടിംഗ് ഡയറക്ടര്‍ മുഹമ്മദ് അയ്ദ് അല്‍ അജ്മി സ്ഥിരീകരിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് അല്‍ അജ്മിയെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അധ്യാപികയെ സര്‍വീസില്‍ നിന്ന് പിരിച്ച്‌ വിടുന്നത് ഉള്‍പ്പെടയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തു കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. ആരോപണം ശരിയാണെന്ന് ബോധ്യമായതോടെ അഡ്മിനിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ മറ്റ് എല്ലാ പരിഗണനകള്‍ക്കും ഉപരിയാണെന്ന് അല്‍ അജ്മി പറഞ്ഞു. സംഭവത്തില്‍ അധ്യാപികയ്‍ക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ പറയാനാകൂ എന്ന് അല്‍ അജ്മി അറിയിച്ചു.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ രണ്ട് വ്യത്യസ്‍ത സംഭവങ്ങളില്‍ രണ്ട് പ്രവാസി വനിതകള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് വീണു മരിച്ചു

Wed Oct 19 , 2022
Share on Facebook Tweet it Pin it Email മരണം സംബന്ധിച്ച്‌ രണ്ടിടങ്ങളില്‍ നിന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. രണ്ട് സംഭവങ്ങളിലും സുരക്ഷാ വകുപ്പുകള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മഹ്‍ബുലയില്‍ സിറിയന്‍ സ്വദേശിനിയാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചത്. ഗ്ലാസ് വിന്‍ഡോ വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മരണപ്പെട്ട സ്‍ത്രീയുടെ പിതാവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ […]

You May Like

Breaking News

error: Content is protected !!