കുവൈത്ത്: കുവൈത്തിലേക്ക് കൂടുതല്‍ രാജ്യങ്ങളില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യും

കുവൈത്തിലേക്ക് കൂടുതല്‍ രാജ്യങ്ങളില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. ഇത്യോപ്യയില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള കരാറില്‍ ഒപ്പിട്ടതായി കുവൈത്ത് ഫെഡറേഷന്‍ ഓഫ് ഡൊമസ്റ്റിക് ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫിസുകളുടെ തലവന്‍ ഖാലിദ് അല്‍ ദഖ്‌നാന്‍ അറിയിച്ചു.കരാര്‍ പ്രകാരം കുവൈത്തിലേക്ക് വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇത്യോപ്യന്‍ ഫെഡറേഷന്‍ ഓഫ് ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ആവശ്യമായ പരിശീലനം നല്‍കും.

കൂടുതല്‍ വീട്ടുജോലിക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇത്യോപ്യയുമായി ധാരണ രൂപപ്പെട്ടത്.

ഫിലിപ്പീൻസുമായുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ ഗാര്‍ഹിക തൊഴില്‍ പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. കെനിയ, യുഗാണ്ട എന്നീ രാജ്യങ്ങളുമായും തൊഴില്‍ക്കരാറിനായുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണെന്ന് അല്‍ ദഖ്‌നാന്‍ പറഞ്ഞു.

Next Post

യു.കെ: വ്യാജ വാഗ്ദാനങ്ങളില്‍ അകപ്പെട്ട് യുകെയില്‍ എത്തുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ ജീവിതം പ്രതിസന്ധിയിലാകുന്നുവെന്ന് റിപ്പോര്‍ട്ട്

Fri Jun 2 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ വ്യാജ വാഗ്ദാനങ്ങളില്‍ അകപ്പെട്ട് നഴ്സിംഗിംഗ് ജോലിക്കായി ഇവിടേക്ക് ഓടി വരുന്ന ഇന്ത്യന്‍ നഴ്സുമാര്‍ അടക്കമുളളവരുടെ ജീവിതം പ്രതിസന്ധിയിലാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.സൗജന്യ വിമാനടിക്കറ്റും കാല്‍ക്കാശ് ചെലവില്ലാത്ത താമസസൗകര്യവും മറ്റും വാഗ്ദാനം ചെയ്താണ് റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ ഇത്തരത്തില്‍ ഇന്ത്യന്‍ നഴ്സുമാരെ ഇവിടേക്കെത്തിക്കുന്നത്. എന്നാല്‍ ഇവിടെയെത്തി ജീവിതം തുടങ്ങുമ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് ഇവര്‍ തിരിച്ചറിയുന്നതെന്ന് […]

You May Like

Breaking News

error: Content is protected !!