കുവൈത്ത്: ദേശീയ ദിനാഘോഷം – സുലൈബിഖാത്തില്‍ പ്രത്യേക വിനോദ പദ്ധതി

കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്‌ സുലൈബിഖാത്തില്‍ പ്രത്യേക വിനോദ പദ്ധതി സ്ഥാപിക്കുന്നു. മരുഭൂമിയുടെ പശ്ചാത്തലത്തില്‍ കുവൈത്ത് പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാകും പദ്ധതി തയ്യാറാക്കുക.

ദേശീയ ദിനം വിപുലമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ‘നാഷണല്‍ ഡേ കഷ്ട’ പദ്ധതിക്ക് അംഗീകാരം നല്‍കി. ഫെബ്രുവരി 15ന് ആഘോഷങ്ങള്‍ ആരംഭിച്ച്‌ മാര്‍ച്ച്‌ 15 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍. പദ്ധതിക്കായി സാമൂഹ്യകാര്യ മന്ത്രാലയം ഒന്നര ലക്ഷത്തോളം ദിനാര്‍ വകയിരുത്തി.

ദേശീയ ദിന ആഘോഷ പരിപാടികളും കുട്ടികള്‍ക്കുള്ള ഗെയിമുകളും ഭക്ഷണ ശാലകളും, ക്യാമ്ബ് ഏരിയകളും വിനോദ പദ്ധതിയില്‍ സജ്ജീകരിക്കും. പദ്ധതി നടപ്പിലാക്കുന്നതിനായി കുവൈത്ത് യൂണിയന്‍ ഓഫ് കണ്‍സ്യൂമര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ അലി അല്‍ ഫഹദിനെ ചുമതലപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ യുവ സന്നദ്ധ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച പദ്ധതിയുടെ ആശയത്തിന് സാമൂഹ്യകാര്യ മന്ത്രി മായ് അല്‍ ബാഗ്‌ലിയാണ് അംഗീകാരം നല്‍കിയത്.

Next Post

യു.എസ്.എ: കൊടുങ്കാറ്റ് - കാലിഫോര്‍ണിയയില്‍ അടിയന്താരവസ്ഥ പ്രഖ്യാപിച്ചു

Sun Jan 15 , 2023
Share on Facebook Tweet it Pin it Email കൊടുങ്കാറ്റ് കനത്ത നാശനഷ്ടം വിതച്ച കാലിഫോര്‍ണിയയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ പ്രസിഡന്‍റ് ജോ ബൈഡന്‍. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചലിലും 19 പേരാണ് മരിച്ചത്. പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി വീടുകള്‍ക്കും ഇവിടെ കേടുപാടുകള്‍ സംഭവിച്ചു.ദുരന്ത ബാധിത പ്രദേശങ്ങളില്‍ സഹായം ഉറപ്പാക്കുമെന്ന് ബൈഡന്‍ അറിയിച്ചു. 2018ല്‍ ഇവിടെയുണ്ടായ മണ്ണിടിച്ചിലില്‍ 23 പേര്‍ മരിച്ചിരുന്നു.

You May Like

Breaking News

error: Content is protected !!